വിദ്യാര്‍ത്ഥിയെ കൊന്ന് ബ്രീഫ് കേസില്‍ ഒളിപ്പിച്ച സിവില്‍ സര്‍വീസ് പരീക്ഷാര്‍ത്ഥിയെ കസ്റ്റഡിയില്‍ വിട്ടു

By Web DeskFirst Published Feb 14, 2018, 4:11 PM IST
Highlights

ദില്ലി: ഏഴ് വയസ്സുകാരനെ കൊന്ന് 37 ദിവസം ബ്രീഫ് കേസില്‍ ഒളിപ്പിച്ചു വെച്ച യുവാവിനെ കോടതി പൊലീസ് കസ്റ്റഡിയില്‍വിട്ടു. സിവില്‍ സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന അവദേഷ്  സാക്യയാണ് ദില്ലിയെ ഞെട്ടിച്ച ഈ ക്രൂര കൃത്യം ചെയ്തത്. 

വടക്കുപടിഞ്ഞാറന്‍ ദില്ലിയിലെ  സ്വരൂപ് നഗറിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്.കഴി‌ഞ്ഞ മാസം ഏഴിനാണ് ഏഴുവയസ്സുകാരായ ആശിഷിനെ കാണാതാകുന്നത്. ആശിഷിന്‍റെ വീട്ടില്‍ എട്ടുവര്‍ഷം വാടകക്ക് താമസിച്ചിരുന്ന അവദേഷ് സാക്യയും കുട്ടിയെ തിരയാന്‍ വീട്ടുകാരോടൊപ്പം കൂടിയിരുന്നു. ഇപ്പള്‍ സമീപത്തെ മറ്റൊരു ഫ്ലാറ്റിലാണ് താമസം. കുട്ടിയെ കാണാനില്ലെന്ന് കാട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനും ഇയാള്‍ പോയിരുന്നു. 

സ്ഥിരമായി വീട്ടില്‍വന്നിരുന്ന അവദേഷിനെ ഒരാഴ്ചയായി കാണാതായപ്പോള് വീട്ടുകാര്‍ക്ക് ചില സംശയങ്ങള്‍ തോന്നിയരുന്നു. പിന്നീട് ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് അയല്‍ക്കാര് പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ കട്ടിലിന് കീഴെ ബ്രീഫ് കേസിനുള്ളില്‍ ചീഞ്ഞളിഞ്ഞ നിലയില് മൃതദേഹം കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടു പോയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ഉദ്ദേശമെന്ന്  പ്രതി പൊലീസിനോട് പറഞ്ഞു.എന്നാല്‍ പിടിക്കപ്പെടും എന്ന സംശയത്താല്‍ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ബ്രീഫ് കേസിനുള്ളില്‍വെക്കുകയായിരുന്നു. 

പൊലീസ് നിരന്തരംപരിശോധന നടത്തുന്നതിനാല്‍ മൃതദേഹം പുറത്തെടുത്ത്  ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. 37 ദിവസം  ഈ ബ്രീഫ് കേസ് കട്ടിലിന് താഴെ വെച്ച് ഉറങ്ങി. ഇതിനിടെ ദുര്‍ഗന്ധം വന്നെങ്കിലും എലി ചത്തതിന്‍റെതാണ് എന്നാണ് ഇയാള്‍ ആദ്യം അയല്‍ക്കാരോട് പറഞ്ഞു. കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്നാണ് പൊലീസ്  അന്വേഷിക്കുന്നത് . 
 

click me!