വേനല്‍ കടുത്തു: വയനാട് വന്യജീവിസങ്കേതം നാളെ മുതല്‍ അടച്ചിടും

Published : Feb 14, 2018, 03:23 PM ISTUpdated : Oct 04, 2018, 11:38 PM IST
വേനല്‍ കടുത്തു: വയനാട് വന്യജീവിസങ്കേതം നാളെ മുതല്‍ അടച്ചിടും

Synopsis

വയനാട്: വേനല്‍ കടുത്തതോടെ കാട്ടുതീ ഭീഷണിയും മൃഗശല്യവും കണക്കിലെടുത്ത് ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 15വരെ വയനാട് വന്യജീവി സങ്കേത്തില്‍ വിനോദസഞ്ചാരികള്‍ക്കുള്ള പ്രവേശനം നിരോധിച്ചതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍ അറിയിച്ചു. 

വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി വിനോദസഞ്ചാര കേന്ദ്രങ്ങളിലാണ് സഞ്ചാരികളെ വിലക്കിയിരിക്കുന്നത്. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കര്‍ണാടക തമിഴ്‌നാട് വനഭാഗങ്ങളില്‍നിന്നും വന്യജീവികള്‍ കൂട്ടമായി വയനാട് വന്യജീവി സങ്കേതത്തിലേക്ക് തീറ്റയും വെള്ളവും തേടി വരുന്നതിനാലുമാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചിടുന്നത്. 

സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഇതുസംബന്ധിച്ച് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ് ലൈഫ്) ആന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആണ് ഉത്തരവിറക്കിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

5 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ: പി.ടി കുഞ്ഞുമുഹമ്മദിനെതിരെയുള്ള ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു
100 രൂപയ്ക്കൊപ്പം കാണിക്ക വഞ്ചിയിൽ കുറിപ്പ്, തുറന്ന് വായിച്ചപ്പോൾ കാണുന്നത് വിചിത്രമായ ആവശ്യം, അമ്പരന്ന് നാട്ടുകാരും ക്ഷേത്രഭാരവാഹികളും