രാമക്ഷേത്രം കോണ്‍ഗ്രസ് നിലപാട് രാഹുല്‍ വിശദമാക്കണം: അമിത് ഷാ

By Web DeskFirst Published Dec 5, 2017, 11:04 PM IST
Highlights

ദില്ലി: രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് രാഹുല്‍ ഗാന്ധി വിശദമാക്കണമെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ഈ വിഷയത്തില്‍ രാഹുല്‍ മൗനം വെടിയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.  കപില്‍ സിബലിന്റെ നിലപാടുകള്‍ രണ്ട് വള്ളത്തില്‍ കാല്‍ വച്ചുകൊണ്ടുള്ളതാണെന്ന് ബിജെപി ആരോപിക്കുന്നു.  തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ ഒന്നൊഴിയായാതെ സന്ദര്‍ശിച്ച രാഹുല്‍ രാമ ക്ഷേത്രത്തിന്റെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെടുന്നു.

കപില്‍ സിബല്‍ അയോധ്യ കേസില്‍ സുന്നി വഖഫ് ബോര്‍ഡിന്റെ പ്രതിനിതീകരിച്ചാണ് കോടതിയില്‍ എത്തിയത്. 2019ലെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസില്‍ തീരുമാനമെടുക്കരുതെന്ന് ഇന്ന് കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ സിബലിന്റെ വാദം തള്ളിയ സുപ്രീം കോടതി അന്തിമ വാദം ഫെബ്രുവരി 8 ലേയ്ക്ക് മാറ്റി വച്ചിരുന്നു. അയോധ്യ ക്ഷേത്രത്തിന്റെ കാര്യത്തില്‍ കോടതി തീരുമാനം താമസിപ്പിക്കാന്‍ കോണ്‍ഗ്രസ് മനപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.

അയോധ്യ വിഷയത്തില്‍ കഴിയുന്നത്ര വേഗത്തില്‍ തീരുമാനം ഉണ്ടാകണമെന്നാണ് ബിജെപിയുടെ നിലപാടെന്ന് അമിത് ഷാ വിശദമാക്കി. സുപ്രീം കോടതിയില്‍ നിന്നുള്ള തീരുമാനം അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സഹായകരമാകുമെന്നാണ് പ്രതീക്ഷയെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ അയോധ്യ കേസിലെ തീരുമാനെ സുപ്രീം കോടതിയുടേതാണെന്ന് കോണ്‍ഗ്രസ് പ്രതിനിധി റന്‍ദീപ് സുര്‍ജാവാല പ്രതികരിച്ചു. കോടതിയില്‍ ആരെ പ്രതിനിതീകരിക്കുന്നുവെന്നത് പാര്‍ട്ടി നിലപാടല്ല. തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നും സുര്‍ജെവാല വിശദമാക്കി. 

click me!