സെന്‍കുമാറുംസര്‍ക്കാറും തമ്മിലെ പോര് മുറുകുന്നു; സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

Published : May 12, 2017, 02:41 PM ISTUpdated : Oct 04, 2018, 05:50 PM IST
സെന്‍കുമാറുംസര്‍ക്കാറും തമ്മിലെ പോര് മുറുകുന്നു; സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി

Synopsis

സര്‍ക്കാരും പൊലീസ് മേധാവി ടി.പി  സെന്‍കുമാറും തമ്മിലെ പോര് വീണ്ടും മുറുകുന്നു. പൊലീസ് ആസ്ഥാനത്തു നിന്നും രണ്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സെന്‍കുമാറിന്റെ ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. സ്ഥലംമാറ്റത്തിനുള്ള അധികാരം തനിക്കാണെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളിയാണ് സര്‍ക്കാരിന്‍റെ തീരുമാനം.

സെന്‍കുമാറും പൊലീസ് ആസ്ഥാനത്തെ പോര് രൂക്ഷമായി തുടരുന്നു. സര്‍ക്കാരുമായി നീണ്ട നിയമയുദ്ധത്തിന് ശേഷം പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചെത്തിയ സെന്‍കുമാറുമായി വീണ്ടും സര്‍ക്കാര്‍ ഇടയുന്നു. പൊലീസ് ആസ്ഥാനത്തെ രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരെ മാറ്റിയ സെന്‍കുമാറിനെ നടപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് റദ്ദാക്കിയത്. ഡി.ജി.പിക്കു കീഴിയിലുള്ള രഹസ്യ വിഭാഗമായ ടി. ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീന സെന്‍കുമാറിനെതിരെ സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. പൊലീസ് ആസ്ഥാനത്തെ ചില ഉന്നത ഉദ്യോഗസ്ഥരുടെ പിന്തുണയോടെയായിരുന്നു നീക്കം. സ്ഥലംമാറ്റി മൂന്നു ദിവസം കഴിഞ്ഞിട്ടും ബീന അതേ കസേരയില്‍ തുടരുകയായിരുന്നു. ഇതിനിടെ സ്ഥലമാറ്റത്തിനു അധികാരം തനിക്കാണെന്നും മാനദണ്ഡങ്ങള്‍ സംഘിച്ചിട്ടില്ലെന്നും സെന്‍കുമാര്‍ ആഭ്യന്തരസെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി.

കൊടുവള്ളി എം.എല്‍.എക്ക് വധഭീഷണിയുണ്ടെന്ന പരാതിയിന്മേല്‍ ടി ബ്രാഞ്ചില്‍ നാലുമാസമായിട്ടും ഒരു നടപടിയുമെടുക്കാതെ ഉദ്യോഗസ്ഥ വൈകിപ്പിച്ചുവെന്നുമായിരുന്നു സെന്‍കുമാറിന്റെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ വീഴ്ചവരുത്തിയിട്ടില്ലെന്നും പരാതി ലഭിച്ചപ്പോള്‍ തന്നെ ഇന്റലിജന്‍സ് മേധാവിക്ക് അന്വേഷണത്തിന് കൈമാറിയിരുന്നുവെന്നുമുള്ള ഐ.ജി ബല്‍റാകുമാര്‍ ഉപാധ്യയയുടെ റിപ്പോര്‍ട്ടിലെ വാദങ്ങള്‍ തള്ളുന്നതായിരുന്നു ഡി.ജി.പിയുടെ റിപ്പോര്‍‍ട്ട്. ഇതിനു പിന്നാലെയാണ് ഡി.ജി.പി പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കേണ്ടെന്ന തീരുമാനം മുഖ്യമന്ത്രിയുടെ ഓഫീസ് എടുത്തത്. നിലവിലെ സാഹചര്യം തുടരാനും വിവാദങ്ങളുണ്ടാതെ കൂട്ടായ തീരുമാനമെടുക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചു. പക്ഷെ തനിക്ക് ഔദ്യോഗികമായി ഒരു നിര്‍ദ്ദേശവും ലഭിച്ചില്ലെന്ന നിലപാടിലാണ് സെന്‍കുമാര്‍. സെന്‍കുമാര്‍ ഒരുഭാഗത്തും മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസ് ആസ്ഥാനത്തെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരും മറുഭാഗത്തും നിന്നുള്ള പോരാണ് രൂക്ഷമാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വോട്ട് പോലും പോൾ ചെയ്യപ്പെടും മുൻപ് ബിജെപി സഖ്യത്തിന് 68 സീറ്റിൽ എതിരില്ലാതെ ജയം; എതിരാളികൾ പത്രിക പിൻവലിച്ചു; മഹാരാഷ്ട്രയിൽ മഹായുതി കുതിപ്പ്
വിദ്വേഷ പരാമർശം; വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗിന്‍റെ പരാതി