നിയമസഭ കയ്യാങ്കളി കേസ്: സ‍ർക്കാരിന് മലക്കം മറിച്ചിൽ

By Web DeskFirst Published Feb 28, 2018, 12:07 PM IST
Highlights
  • നിയമസഭ കയ്യാങ്കളി: സ‍ർക്കാരിന് മലക്കം മറിച്ചിൽ

നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കുന്നതിൽ സ‍ർക്കാരിന് മലക്കം മറിച്ചിൽ. സർക്കാർ ഉത്തരവ് പ്രോസിക്യൂഷന് കൈമാറിയിട്ടും തീരുമാനം കോടതിയെ അറിയിച്ചില്ല. എല്ലാ പ്രതികളോടും  ഏപ്രിൽ 21ന് ഹാജരാകാൻ തിരുവനന്തപുരം സിജെഎം കോടതി ഉത്തരവിട്ടു. കേസ് പിൻവലിച്ചിറക്കിയ ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

നിയമസഭയിലെ കൈയ്യങ്കളി കേസിൽ ആറ് ഇടത് എംഎൽഎമാർക്കെതിരെയെടുത്ത കേസ് റദ്ദാക്കാൻ ഈ മാസം 9ന് സർക്കാർ ഇറക്കിയ ഉത്തരവാണിത്. പ്രതികളിലൊരാളായ വി.ശിവൻകുട്ടിയുടെ അപേക്ഷിയിലാണ് തീരുമാനമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു,. സർക്കാർ തീരുമാനം കോടതിയെ അറിയാക്കാനുള്ള നിർദ്ദേശം പ്രോസിക്യൂഷന് ആഭ്യന്തരവകുപ്പ് നൽകി. കേസ് പിൻവലിച്ച തീരുമാനം ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ പുറത്തുവിട്ടതോടെ പ്രതിഷേധം ശക്തമായി. പിന്നാലവെ തുടർനടപടികളുെ വേഗം കുറച്ചു.,  തിരുവനന്തപുരം സിജെഎം കോടതിയിൽ കേസ് പരിഗണിച്ചപ്പോള്‍ പിൻവലിക്കാനുള്ള തീരുമാനം പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചില്ല. 

അതിനാൽ ഏപ്രിൽ മാസം 21ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാനായി ആരു പ്രതികളോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. രമേശ് ചെന്നിത്തലയും കുമ്മനം രാജശഖരനും ആം ആദ്മ പാർട്ടിയും തടസ്സ ഹർജി നൽകി. എന്നാൽ കേസ് പിൻവലിക്കാനുള്ള തീരുമാനം അറിയാതെ എങ്ങിനെ ഹർജി പരിഗണിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. സർക്കാർ തീരുമാനം അറിയിക്കുന്ന മുറക്ക് പരിഗണിത്താൽ മതിയെന്ന ഹർജിക്കാരുടെ അഭിഭാഷകർ അറിയിച്ചു. സർക്കാർ കുരുക്കിലായ സാഹചര്യത്തിൽ വിവാദ ഉത്തരവ് പിൻവലിക്കുമോ, അതോ നടപടികളുമായി മുന്നോട്ട് പോകുമോ എന്നാണ് അറിയേണ്ടത്.

click me!