ക്ലാസില്‍ ഒന്നാമത് എത്തിയില്ല; പതിനൊന്നാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

Web Desk |  
Published : Apr 02, 2018, 04:28 PM ISTUpdated : Jun 08, 2018, 05:44 PM IST
ക്ലാസില്‍ ഒന്നാമത് എത്തിയില്ല; പതിനൊന്നാം ക്ലാസുകാരി ആത്മഹത്യ ചെയ്തു

Synopsis

ക്ലാസില്‍ ഒന്നാമത് എത്തിയില്ല; പതിനൊന്നാം ക്ലാസുകാരി ആത്മഹത്യ ചെയ്തു താന്‍ ഒന്നാമത് എത്താത്തത് ഗ്രാമമുഖ്യനായ പിതാവിന് അപമാനത്തിന് കാരണമായെന്ന് കുറിപ്പ് 

ഹരിയാന: ക്ലാസില്‍ ഒന്നാമത് എത്താന്‍ കഴിഞ്ഞില്ല, പിതാവിന്റെ തോക്കെടുത്ത് വെടിവച്ച് പെണ്‍കുട്ടിയുടെ ആത്മഹത്യ. പതിനൊന്നാം ക്ലാസ് പരീക്ഷയില്‍ ഒന്നാമത് എത്താന്‍ സാധിക്കാത്തതിലെ നിരാശയാണ് പെണ്‍കുട്ടിയെ ഇത്തരമൊരു തീരമാനത്തിലേക്ക് എത്തിച്ചത്. 

ശനിയാഴ്ചയാണ് ഹരിയാന ഇന്‍ഡസ് പബ്ലിക് സ്കൂളിലെ റിസല്‍ട്ട് പ്രസിദ്ധീകരിച്ചത്. ഗ്രാമമുഖ്യനായ പിതാവിന് താന്‍ ഒന്നാമത് എത്താത്തത് നിരാശയുണ്ടെന്ന പെണ്‍കുട്ടിയുടെ കത്ത് കണ്ടെത്തി. പിതാവ് തന്നെയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ ബാത്ത്റൂമില്‍ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹത്തിന് അടുത്തായി റിവോള്‍വ്വറും കണ്ടെത്തി.

മൂന്നു മക്കളില്‍ ആദ്യത്തെയാളാണ് മരിച്ച പെണ്‍കുട്ടി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടിവിയുടെ ശബ്ദം കുറക്കാൻ പറഞ്ഞ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി 27കാരിയായ ഭാര്യ
എആർ ക്യാമ്പിലെ 16 പേർക്ക് സ്ഥാനക്കയറ്റം, താൽക്കാലിക തസ്‌തികയുണ്ടാക്കി സ്ഥാനകയറ്റം നൽകുന്നത് മുഖ്യമന്ത്രിയുടെ ഗണ്‍മാനുൾപ്പെടെ