ഏഴ് വയസ്സുകാരിയെ അഞ്ചാം ക്ലാസ്സുകാരന്‍  പീഡിപ്പിച്ചു

Published : Dec 05, 2017, 12:23 PM ISTUpdated : Oct 04, 2018, 07:09 PM IST
ഏഴ് വയസ്സുകാരിയെ അഞ്ചാം ക്ലാസ്സുകാരന്‍  പീഡിപ്പിച്ചു

Synopsis

ഗാസിയബാദ്:  നാല് വയസ്സുകാരിയെ സഹപാഠി പീഡിപ്പിച്ച സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പ് സമാനമായ മറ്റൊരു പീഡനം കൂടി.  ഉത്തര്‍പ്രദേശിലെ ഗാസിയബാദില്‍ ഏഴ് വയസ്സുകാരിയെ അഞ്ചാം ക്ലാസ്സുകാരന്‍ സ്കൂളിലെ ശുചിമുറിയിൽ വെച്ച് പീഡിപ്പിച്ചതായാണ്​ പരാതി. ദ്വാരക സ്കൂളിലെ രണ്ടാംതരം വിദ്യാര്‍ത്ഥിനിയാണ്​  പെണ്‍കുട്ടി. 

നവംബര്‍ എട്ടിനായിരുന്നു സംഭവം. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് നിന്നും വേദനയും രക്തവും വന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ കാണിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഡിസംബര്‍ ഒന്നിന് കുട്ടിയെ പരിശോധിച്ച ഫാമിലി ഡോക്ടറാണ് പീഡനം നടന്ന വിവരം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ അച്ഛന്‍റെ പരാതിയില്‍ സാഹിബാബാദ് പൊലീസ് തിരിച്ചറിയാത്ത ആരോപണ വിധേയനെതിരെ ​ഐ.പി.സി 376 പ്രകാരം ബലാത്സംഗത്തിനും കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമം - പോക്​സോ പ്രകാരവും  കേസെടുത്തു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പണയം വച്ച സ്വർണം തിരികെ നൽകിയില്ല, ഫിനാൻസ് ഏജന്‍റിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു, സഹോദരങ്ങൾ പിടിയിൽ
പൊള്ളാച്ചിയിലെ ആശുപത്രിക്ക് മുന്നിൽ വിങ്ങിപ്പൊട്ടി ഉറ്റവർ, മൃതശരീരം തിരിച്ചറിയാൻ ബന്ധുക്കളെത്തി; കേരളത്തെ നടുക്കി വാൽപ്പാറ അപകടം