പിതാവിനെ മകന്‍ പാടത്ത് ചവിട്ടി താഴ്ത്തി കൊല്ലാന്‍ ശ്രമിച്ചു

Published : Dec 05, 2017, 11:44 AM ISTUpdated : Oct 04, 2018, 05:38 PM IST
പിതാവിനെ മകന്‍ പാടത്ത് ചവിട്ടി താഴ്ത്തി കൊല്ലാന്‍ ശ്രമിച്ചു

Synopsis

ഇടുക്കി: യുവാവിനെ കൊന്ന് ചാക്കില്‍ കെട്ടി തമിഴ്‌നാട് അതിര്‍ത്തിയില്‍ തള്ളിയ സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പിതാവിനെയും കൊല്ലാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസം ശാന്തന്‍പാറയില്‍ നിന്നും കാണാതായ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത ഗോപിയാണ് പിതാവിനെ കൊല്ലാന്‍ ശ്രമിച്ചത്. 

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സ്വന്തം പിതാവിനെ ഗോപി പാടത്ത് ചവിട്ടി താഴ്ത്തി കൊലപ്പെടുത്താനാണ് ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. വാഹനമോഷണ കേസുകളില്‍ പ്രതിയായ ഗോപി കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതനായത്. ഇതിനിടെയാണ് പുതിയ കേസ്. ചന്ദന കേസുകളിലും തടി മോഷണത്തിലും സ്ഥിരം പ്രതിയായ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് പറയുന്നത് '

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് 'ആശ്വാസ് പദ്ധതി', ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ലിജു
വളർത്തുനായകളെ പരിശീലിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു, കോമയിൽ കഴിഞ്ഞത് മൂന്ന് വർഷം, തായ് രാജകുമാരി അന്തരിച്ചു