ബന്ധുനിയമന കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്

By Web DeskFirst Published Mar 25, 2017, 5:19 AM IST
Highlights

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമന കേസുകളില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കേസ് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഗൗരവമേറിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായിട്ടില്ല. നേതാക്കളുടെ ബന്ധുക്കളെ പ്രധാന തസ്തികളിലൊന്നും നിയമിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ന് കോടതിയില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരുന്നതാണെങ്കിലും റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ ഇത് വേണ്ടെന്നുവെച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം നീട്ടിച്ചോദിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.

മുന്‍ മന്ത്രി ഇ.പി ജയരാജന്റെ ബന്ധുനിയമന വിവാദം കത്തിനിന്ന സമയത്താണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ ബന്ധുനിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിയിലും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി ലഭിച്ചത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കം 13 നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് ഇവരില്‍ 10 പേര്‍ക്കെതിരെ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്. ചെറിയ തസ്തികളില്‍ ചിലര്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാത്രമാണ് ജോലി നല്‍കിയത്. ഇക്കാര്യത്തില്‍ വലിയ ക്രമക്കേടുകളൊന്നും കണ്ടെത്താനായില്ലെന്ന് വിജിലന്‍സ് കണ്ടെത്തല്‍

click me!