
കൊച്ചി: വെള്ളകെട്ട് താഴ്ന്നതോടെ ചെളികൊണ്ട് മൂടിയ വീടുകള്‍ വൃത്തിയാക്കാന്‍ എറണാകുളം ജില്ലയില്‍ ആളെ കിട്ടാനില്ല. ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരളമായുള്ള ആലുവയില്‍ പോലും ജോലിക്ക് ആളില്ല. വീടുകള്‍ക്ക് പുറമേ കടകള്‍ വൃത്തിയാക്കാന്‍ പോലും ആളെ കിട്ടാനില്ല. ഇതിനിടയിലും രാഷ്ട്രീയ യുവജനസംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണത്തിന് രംഗത്തിറങ്ങിയത് വീട്ടുകാര്‍ക്ക് ആശ്വാസമായി.
കൊച്ചി സിറ്റി അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുചീകരണം നടത്തി. ഡയറക്ടര്‍ ജനറല്‍ എ.ഹേമചന്ദ്രന്‍റെ നിര്‍ദേശ പ്രകാരം വെള്ളം പമ്പ് ചെയ്തും ചെളി കളഞ്ഞും അഗ്നിരക്ഷാസേനാംഗങ്ങളും സംസ്ഥാനത്ത് ഉടനീളം ശുചീകരണത്തിന് ഇറങ്ങിയിട്ടുണ്ട്.
അതേസമയം വൃത്തിയാക്കാന്‍ ബ്ലീച്ചിങ്ങ് പൗഡര്‍ മുതല്‍ കൈയ്യുറയും മാസ്ക്കും വരെ വേണം. എന്നാല്‍ പലയിടങ്ങളിലും വൃത്തിയാക്കുന്നതിനാവശ്യമായ സാധനങ്ങള്‍ കിട്ടാനില്ല. ബ്ലീച്ചിങ് പൗഡര്‍ ഉള്‍പ്പടെ വൃത്തിയാക്കുന്നതിനാവശ്യമായ സാധങ്ങളുടെ ദൗര്‍ലഭ്യം വിപണിയില്‍ പ്രകടമാണ്. ചില ഇടങ്ങളില്‍ വില ഉയര്‍ന്നതായും പരാതിയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam