യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പോറ്റിയും തമ്മിൽ അടുത്ത ബന്ധം; കൂടുതൽ ചിത്രങ്ങൾ പുറത്ത്

Published : Jan 23, 2026, 10:04 AM IST
potty adoor prakash

Synopsis

ഇതോടെ അടൂർ പ്രകാശ് കൂടുതൽ കുരുക്കിലാകുകയാണ്. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തിൽ ഉണ്ട്.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന് അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഉപഹാരം കൈമാറുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ അടൂർ പ്രകാശ് കൂടുതൽ കുരുക്കിലാകുകയാണ്. പോറ്റിയുടെ സുഹൃത്തുക്കളായ രമേശ് റാവുവും അനന്തസുബ്രമണ്യവും ചിത്രത്തിൽ ഉണ്ട്. ബാംഗ്ലൂരിൽ വെച്ച് നടന്ന ചടങ്ങാണെന്നാണ് ലഭ്യമാകുന്ന വിവരം. ഉപഹാരങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് ഉള്‍പ്പെടെ കൊടുത്തിട്ടുണ്ട് എന്ന മൊഴി പോറ്റി നൽകിയിരുന്നു.  എന്നാൽ അതിൽ പേര് പറഞ്ഞിരുന്നില്ല. സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം പുറത്ത് വന്നതിന് പിന്നാലെ വിവാദമായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യുഡിഎഫ് വിശദീകരണം നൽകിയിട്ടില്ല.  അതിനിടയിലാണ് പോറ്റിയുമൊത്തുള്ള അടൂര്‍ പ്രകാശിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. അതേ സമയം എന്ത് ചടങ്ങാണിത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ
'സാബു ജേക്കബ് പ്രവര്‍ത്തകരെ വഞ്ചിച്ചു, ജാതിയും മതവും തിരിച്ച് സര്‍വേ നടത്തി ബിജെപിക്ക് വിറ്റു'; ആരോപണവുമായി ട്വന്‍റി 20യിൽ നിന്ന് രാജിവെച്ചവര്‍