
തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന്റെ ജയിലിലെ ഫോണ്‍ വിളിയിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. ജയിൽ മേധാവി അനിൽ കാന്തിനോടാണ് റിപ്പോർട്ട് തേടിയത് . നിസാമിന് അനർഹമായ സൗകര്യം കിട്ടിയോ എന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു . ഇതിനുസരിച്ച് ജയിലിൽ നിസാമിനെ പാർപ്പിച്ചിരിക്കുന്ന ബ്ലോക്കിൽ പരിശോധന നടത്തി .
നിസാം ജയിലിൽ ഫോണുപയോഗിക്കുന്നുവെന്നും ഫോണ്‍ ഉപയോഗിക്കാൻ സഹായിക്കുന്നത് ജയിലുദ്യോഗസ്ഥരാണെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണത്തിലാണ് പുറത്തു വന്നത്. 8769731302, 9746576553 എന്നീ രണ്ട് നമ്പറുകളാണ് നിസാം ജയിലിൽ ഉപയോഗിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറോടും നിസാം സംസാരിച്ചിരുന്നു. നിസാമിന്‍റെ ഈ ശബ്ദരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുംവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെല്‍.
കൂടാതെ നിസാം ഫോണിലൂടെ വധഭീഷണി ഉയർത്തിയെന്ന് നിസാമിന്‍റെ സഹോദരന്മാർ പോലീസിന് പരാതി നല്‍കിയിരുന്നു. സഹോദരങ്ങളായ അബ്ദുൾ നിസാർ, അബ്ദുൾ റസാഖ് എന്നിവരാണ് പരാതി നൽകി. കമ്പനിയിലെ ശമ്പളത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ഭീഷണി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam