
കോഴിക്കോട്: യുവതികളെ ശബരിമല കയറ്റിയ നടപടി കൊടുംക്രൂരതയെന്ന് ബിജെപി. യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബിജെപി വിശദമാക്കി. പ്രതിഷേധം എങ്ങനെ വേണമെന്ന് ശബരിമല കർമ്മസമിതിയും സന്യാസിമാരും തീരുമാനിക്കും. ബിജെപി അരയും തലയും മുറുക്കി ഒപ്പമുണ്ടാകുമെന്നും പി എസ് ശ്രീധരന്‍പിള്ള കോഴിക്കോട് പറഞ്ഞു.
മുഖ്യമന്ത്രി വിശ്വാസവഞ്ചന കാണിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. വരും മണിക്കൂറുകളിൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും എം ടി രമേശ് പറഞ്ഞു. മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിക്കുമെന്നും എം ടി രമേശ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam