
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. സംസ്‌ഥാനത്ത് ഐഎഎസ്–ഐപിഎസ് ഉദ്യോഗസ്‌ഥർക്കിടയിൽ ചേരിപ്പോര് രൂക്ഷമാണെന്ന പ്രതിപക്ഷ നേതാവിന്‍റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ജേക്കബ് തോമസിനെ മാറ്റാൻ ആഗ്രഹിക്കുന്ന വിലയ ഒരു ശക്‌തിയുണ്ട്. പദവിക്ക് നിരക്കാത്ത കാര്യങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ജേക്കബ് തോമസിനെതിരായ സിബിഐ നടപടി അസ്വാഭാവികമാണ്. ചില അധികാര കേന്ദ്രങ്ങളാണ് സിബിഐ നടപടിക്ക് പിന്നിലെന്നും അതുകൊണ്ടാണ് കോടതിയിൽ അഡ്വക്കേറ്റ് ജനറൽ ഹാജരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam