കൈലാസത്തില്‍ കുടുങ്ങിയ മലയാളി തീര്‍ത്ഥാടകര്‍; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Web Desk |  
Published : Jul 02, 2018, 09:58 PM ISTUpdated : Oct 02, 2018, 06:45 AM IST
കൈലാസത്തില്‍ കുടുങ്ങിയ മലയാളി തീര്‍ത്ഥാടകര്‍; അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Synopsis

സര്‍ക്കാര്‍ ഇടപെടല്‍ ഫലം കാണുമോ? നേപ്പാളില്‍ കുടുങ്ങി മലയാളി തീര്‍ത്ഥാടകര്‍ തിരിച്ചെത്താത്തത് നാല് പേര്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കി

ദില്ലി: കൈലാസ്-മാനസരോവര്‍ യാത്രയ്ക്കിടെ ചൈനയിലും നേപ്പാളിലുമായി കുടുങ്ങിയ മലയാളികളടക്കമുള്ള തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിദേശകാര്യമന്ത്രിക്ക് കത്തയച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് നേപ്പാളിലെ സിമികോട്ടില്‍ കുടുങ്ങിയ തീര്‍ത്ഥാടക സംഘത്തില്‍ നാല് മലയാളികളാണ് ഉള്ളത്. 

സിമികോട്ടില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  മാധ്യമ വാര്‍ത്തകള്‍ പരിഗണിച്ചാണ് സര്‍ക്കാരിന്‍റെ ഇടപെടല്‍. കോഴിക്കോട് സ്വദേശി ചന്ദ്രന്‍, ഭാര്യവനജ, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി രമാദേവി, എറണാകുളം സ്വദേശി ലക്ഷ്മി എന്നിവരാണ് സിമി കോട്ടില്‍ കുടങ്ങിയ  അഞ്ഞൂറോളം വരുന്ന തീര്‍ത്ഥാടക സംഘത്തിലുള്ളത്. 

കനത്ത മഴയും കാറ്റുംമൂലം യാത്രമുടങ്ങിയ സംഘം അഞ്ച് ദിവസമായി സിമികോട്ട് എയര്‍സ്ട്രിപിന് സമീപമുള്ള ചെറിയ കെട്ടിടത്തില്‍ കഴിയുന്നുവെന്നാണ് വിവരം. മഴ ഇപ്പോഴും തുടരുകയാണെന്നാണ് നേപ്പാള്‍ ഗഞ്ചില്‍ ഇവരെ കാത്തിരിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍ പറയുന്നത്. തീര്‍ത്ഥാടക സംഘത്തിലുള്ളയാളുടെ ബന്ധു മുഖനെ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും മോശം കാലാവസ്ഥ മൂലം ഒന്നും ചെയ്യാനാകില്ലെന്നാണ് പ്രതികരണം. സ്ഥിതി മനസിലാക്കിയിട്ടും നേപ്പാള്‍ സര്‍ക്കാരുമായി കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര ആശയ വിനിമയം നടത്തുന്നില്ലെന്നും ആക്ഷേപമുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ വിവാദത്തിൽ പ്രതികരിച്ച് മേയര്‍ വിവി രാജേഷ്; 'ശ്രീലേഖ ആവശ്യം ഉന്നയിച്ചത് സൗഹൃദം കണക്കിലെടുത്ത്, രേഖകള്‍ പരിശോധിക്കും'
സുഹാന്‍റേത് മുങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്; ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല