മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകനെതിരെ പോലീസില്‍ പടയൊരുക്കം

By Web DeskFirst Published Apr 25, 2017, 1:56 PM IST
Highlights

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകൻ രമൺ ശ്രീവാസ്തവയ്ക്കെതിരെ സേനയിൽ അമർഷം. പൊലീസിന്‍റെ പ്രവർ‍ത്തനങ്ങളിൽ ഉപദേശകൻ അനാവശ്യ ഇടപെടൽ നടത്തുവെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പരാതി. ഇന്നലെ കണ്ണൂരിൽ നടന്ന പൊലീസ് യോഗത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉപദേശകനും ഉത്തരമേഖല ഡിജിപിയും തമ്മിൽ വാക്ക്പോര് നടന്നു.

മുൻ ഡിജിപി രമണ്‍ശ്രീവാസ്തവയുടെ നിയമനത്തിനെതിരെ തന്നെ ആഭ്യന്തരവകുപ്പിൽ എതിർപ്പ് ശക്തമാണ്. പൊലീസിന്‍റെ നയരൂപീകരമങ്ങളിൽ  മുഖ്യമന്ത്രിക്ക് ഉപദേശം നൽകാനാണ്  രമണ്‍ശ്രീവാസ്തവയുടെ നിയമനം. പക്ഷെ പൊലീസിന്‍റെ ദൈന്യംദിന പ്രവർത്തനങ്ങളിൽ ഉപദേഷ്ടാവ് നേരിട്ട് ഇടപെടുന്നവെന്നതാണ് ഉന്നതഉദ്യോഗസ്ഥർക്കിടയിൽ അമർഷത്തിന് കാരണം. 

ഡിജിപി നടത്തേണ്ട ഇടപെടല്‍ ഉപദേഷ്ടാവ് നടന്നുവെന്നാണ് ആക്ഷേപം. മാത്രമല്ല മുഖ്യമന്ത്രി വിളിച്ചു ചേർത്ത് പൊലീസ് യോഗങ്ങളിൽ ഉപദേഷ്ടാവ് പങ്കെടുത്ത് അഭിപ്രായ പ്രകടങ്ങള്‍ നടത്തുന്നതാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരിരുന്നു.  

മുഖ്യമന്ത്രി പങ്കെടുത്ത കണ്ണൂർ റെയ്ഞ്ചിലെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നപ്പോഴാണ് ഉത്തരമേഖലയിലെ പൊലീസുകാരുടെ  കുറവ് ഉത്തരമേഖല ഡിജിപി രജേഷ് ധവാൻ ചൂണ്ടികാട്ടിയത്. ഇത് ഉദ്യോഗസ്ഥരുടെ കുറവു പറയാനുള്ള യോഗമില്ലെന്ന് പറഞ്ഞ് ഉപദേശ്ഷ്ടാവ് ഇടപടെട്ടത് ഡിജിപിയെ ചൊടിപ്പിച്ചു. 

ഇത് തന്‍റെ ഉത്തരാവിദ്വമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ രാജേഷ് ധവാനും തിരിച്ചടിച്ചു. ഉപദേഷ്ടാവ് ഇരിക്കുന്ന സീറ്റിൽ തുടങ്ങിയതാണ് യോഗത്തിലെ തർക്കം. ഇന്‍റലിജന്‍സിന്‍റെ കണ്‍ട്രോള്‍ റൂമിൽ ഉപദേഷ്ടാവ് വിളിക്കുകയും ചില ജില്ലാ പൊലീസ് മേധാവിമാരെ വിളിച്ച് നിർദ്ദേശം നൽകുകയും ചെയ്യുന്നത് ഉന്നതഉദ്യോഗസ്ഥരുടെ നീരസത്തിന് കാരണമായിട്ടുണ്ട്. 

click me!