
തിരുവനന്തപുരം: സെൻകുമാറിനെ പൊലീസ് മേധാവിയാക്കി തിരികെ നിയമിക്കണമെന്ന സുപ്രീകോടതി വിധി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനം വൈകുന്നു. വിധി നടപ്പാക്കുന്ന കാര്യത്തിൽ നിയമവിദഗദരുമായി തിരിക്കിട്ട ചർച്ചകള്‍ തുടങ്ങി. ഡിജിപി ലോക്നാഥ് ബെഹ്റയും മുതിർന്ന അഭിഭാഷകരുമായി കൂടിയാലോചന നടത്തുന്നുണ്ട്
ലോകനാഥ് ബെഹ്റ നിയമിച്ച സർക്കാർ ഉത്തരവ് സുപ്രീംകോടതി വിധിയോടെ റദ്ദായതിനാൽ ഇപ്പോള്‍ സെൻകുമാറാണ് ഫലത്തിൽ പൊലീസ് മേധാവി. പക്ഷെ കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിന്‍റെ തുടർ നടപടികള്‍ വൈകുന്നത് സേനക്കുള്ളിലെ അനിശ്ചിത്വത്തിന് കാരണമാകുന്നുണ്ട്. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന സെൻകുമാറിനെ തിരികെ പൊലീസ് ആസ്ഥാനത്തേക്ക് സ്വീകരിക്കാൻ സർക്കാരിന് മടിയുണ്ട്.
അതിനാൽ ബദൽ മാർഗങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസും ഡിജിപിയും, നിയമ വൃത്തങ്ങളുമായി തിരിക്കിട്ട ആലോചനകളിലാണ്. കോടതി വിധി നടപ്പാക്കുകയാണെന്ന് പ്രായോഗികമെന്നും റിവ്യൂ ഹർജിക്കുപോയാൽ തിരിച്ചടയുണ്ടാകുമെന്ന അഭിപ്രായം ചില നിയമവിദഗ്ദരിൽ നിന്നും സർക്കാരിന് ലഭിച്ചിട്ടുണ്ട്.
ഒരുഘട്ടത്തിൽ പൊലീസ് ഭരണം ക്രമസമാധനം- സായുധസേന എന്നിങ്ങനെ രണ്ടായി തിരിച്ച് സെൻകുമാറിന് സായുധസേനയുടെ ചുമതല നൽകുന്ന കാര്യവും ആവലോച്ചിരുന്നു. ക്രമസമാധാന ചുമതല തിരികെ നൽകെ നൽകണെന്നാണ് കോടതി ഉത്തരവ്.
അതിനാൽ ഇത്തരമൊരു ആലോചനയിലും പ്രായോഗിമബുദ്ധിമുട്ട് സർക്കാരിന് മുന്നിലുണ്ട്. ഇന്നു ചേരുന്ന സിപിഎം സെക്രട്ടറിയേറ്റും നാളെ ചേരുന്നമന്ത്രിസഭായോഗവും ഇക്കാര്യം ചർച്ച ചെയ്യും. കോടതി ഉത്തരവ് നിയമപ്രകാരം ചീഫ് സെക്രട്ടറിക്ക് ലഭിച്ചാൽ തുടര്‍ നടപടികള്‍ ഉടൻ സ്വീകരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam