ചികിത്സക്കായി മുഖ്യമന്ത്രി തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകും

Published : Sep 01, 2018, 09:10 AM ISTUpdated : Sep 10, 2018, 05:11 AM IST
ചികിത്സക്കായി മുഖ്യമന്ത്രി തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകും

Synopsis

മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകും.  ഇക്കാര്യം മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും കൈമാറിയിട്ടില്ല. 

തിരുവനന്തപുരം: മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകും.  ഇക്കാര്യം മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും കൈമാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ചുമതല മന്ത്രി ഇ.പി. ജയരാജനു നൽകാനാണു സാധ്യത

ആഗസ്ത് 18നായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാനിരുന്നത്. എന്നാല്‍, പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. 17 ദിവസത്തെ ചികിത്സയായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.  പുതിയ സാഹചര്യത്തില്‍ എത്ര ദിവസത്തേക്കാണ് യാത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയില്‍ മിനിസോട്ടയിലെ റോചസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാക് സൈനിക മേധാവി അസിം മുനീറിനെ ആദരിച്ച് സൗദി അറേബ്യ, പരമോന്നത സിവിലിയൻ ബഹുമതി സമ്മാനിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തിൽ ആസിഡ് കുടിച്ചു, ചികിത്സയിലിരുന്നയാൾക്ക് ജീവൻ നഷ്ടമായി