
പിഎസ് സി മലയാളം മ്ലേഛമായി കരുതുന്ന സ്ഥിതി മറ്റൊരിടത്തുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന ഘടക സംവിധാനങ്ങള്‍ ഉറപ്പാക്കി വികസനം നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്രം ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതിനാല്‍ അധിനിവേശത്തിനെതിരായ ചെറുത്തു നില്‍പ് തുടരേണ്ടതുണ്ട് . മലയാളം ഭരണ ഭാഷയാക്കാനും പഠന ഭാഷയാക്കാനും ഇതുവരെ നമുക്ക് കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി
പഴകി തുരുമ്പിച്ച പ്രത്യയശാസ്ത്ര തടവറയില്‍ നിന്ന് പുറത്തുവരാന്‍ എല്ലാവരും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐക്യകേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് . അഴിമതി രഹിത ഭരണ സംവിധാനം കെട്ടിപ്പെടുക്കാന്‍ ഇനിയുമേറെ പോകേണ്ടതുണ്ട്
21ാം നൂറ്റാണ്ടിലും മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനാണ് ശ്രമം നടക്കുന്നതെന്നായിരുന്നു വി എസ് അച്യുതാനന്ദന്റെ നിലപാട് .
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ മുന്നോട്ടുനയിക്കാനുള്ള നിയമങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്ന് സ്പീക്കര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam