പൊലീസ് , പൊലീസായി തന്നെ പ്രവർത്തിക്കണമെന്ന്  മുഖ്യമന്ത്രി

Published : Feb 14, 2017, 11:36 AM ISTUpdated : Oct 04, 2018, 08:05 PM IST
പൊലീസ് , പൊലീസായി തന്നെ പ്രവർത്തിക്കണമെന്ന്  മുഖ്യമന്ത്രി

Synopsis

കണ്ണൂര്‍: രാഷ്ട്രീയ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട്  മുഖ്യമന്ത്രി കണ്ണൂരിൽ സർവകക്ഷി സമാധാന യോഗം വിളിച്ചുചേർത്തു. സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിൽ പാർട്ടികളുടെ നിയന്ത്രണത്തിലല്ലാത്ത ചിലരുണ്ടെന്നും , ആയുധ നിർമ്മാണമടക്കമുള്ള സംഭവങ്ങൾ പാർട്ടികൾ ഇടപെട്ട് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് പാർട്ടികൾക്ക് ഒഴിഞ്ഞുനിൽക്കാനാകില്ല. 

പ്രതികളെ സ്റ്റേഷനിലെത്തി മോചിപ്പിക്കുന്നതടക്കം പൊലീസിനെതിരെ ബലപ്രയോഗം നടത്തിയാൽ കർശന നടപടിയെടുക്കാനാണ് യോഗതീരുമാനം. ഇത്തരം ഘട്ടങ്ങളിൽ പൊലീസ് , പൊലീസായി തന്നെ പ്രവർത്തിക്കണമെന്നാണ്  മുഖ്യമന്ത്രിയുടെ നിർദ്ദേശം.സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ൻ , കോൺഗ്രസ് നേതാവ് കെസി ജോസഫ് , ബിജെപി നേതാവ് പികെ കൃഷ്ണദാസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡി മണിയ്ക്ക് പിന്നിൽ ഒട്ടേറെ ദുരൂഹതകൾ; അന്വേഷണ സംഘത്തെ കുഴക്കുന്നത് നിസ്സഹകരണം, രാജ്യാന്തര ലോബിയെ കുറിച്ചും ചോദ്യം ചെയ്യും
പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; പലയിടങ്ങളിലും വിമതൻമാർ നിർണായകം, ആകെ 941 പഞ്ചായത്തുകൾ