മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട എന്ന നിലപാടില്ലെന്ന് പിണറായി

Published : Jun 02, 2016, 02:02 PM ISTUpdated : Oct 05, 2018, 01:06 AM IST
മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട എന്ന നിലപാടില്ലെന്ന് പിണറായി

Synopsis

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് കൂടുതല്‍ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണ്ട എന്ന നിലപാട് സർക്കാരിന് ഇല്ലെന്ന് പുത്തരിക്കണ്ടത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ പിണറായി വ്യക്തമാക്കി. സർക്കാരിന്‍റെ നിലപാടും മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നിലപാടും ഒന്നുതന്നെയാണ്. മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ബലക്ഷയം പരിശോധിപ്പിക്കാന്‍ അന്താരാഷ്ട്ര വിദഗ്ധസമിതിയെക്കൊണ്ട് വരും. ഈ സമിതിയുടെ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കുമെന്നും പിണറായി വ്യക്തമാക്കി.

തമിഴ്നാടുമായി ഒരുതരത്തിലുള്ള സംഘർഷത്തിനും കേരളമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി. പുതിയ ഡാം കെട്ടണമെങ്കിൽ തമിഴ്നാടുമായി സഹകരിച്ചേ സാധിക്കുവെന്നും പറഞ്ഞു. ചർച്ചയിലൂടെയാണ് പ്രശ്നപരിഹാരം വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'