
ദക്ഷിണ മുംബൈയിലെ കൊളാബയില്‍ റീഗല്‍ സിനിമ തീയറ്ററിനു സമീപമുള്ള കെട്ടിടത്തിൽ വൻ തീപിടുത്തം. നാലുനില കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടിച്ചിരിക്കുന്നത്. കൊളാബ, സിഎസ്ടി എന്നിവിടങ്ങളില്‍ നിന്നുള്ള 15 അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാവികസേനയും സഹായത്തിനായി എത്തിയിട്ടുണ്ട്.
കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നഗരത്തോട് ചേര്‍ന്ന ജനവാസകേന്ദ്രമായ ഇവിടെ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രധാന സന്ദര്‍ശന സ്ഥലമാണ്. നിലവില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. തീപിടുത്തത്തിന്റെ കാരണവും വ്യക്തമല്ല. ഇപ്പോള്‍ ഈ പ്രദേശത്തേക്കുള്ള വഴി പൊലീസ് അടച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam