ശിവരാജ് സിംഗ് ചൗഹാന്‍റെ ഉപവാസ സമരം ഇന്നും തുടരും

By Web DeskFirst Published Jun 11, 2017, 5:57 AM IST
Highlights

ഭോപ്പാല്‍: മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ഉപവാസ സമരം ഇന്നും തുടരും. പ്രക്ഷോഭത്തിനിടെ പൊലീസിന്‍റെ വെടിയേറ്റു ആറു കർഷകർ കൊല്ലപ്പെട്ട മാൻസോറിൽ സമാധാനം പുനഃസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.കാർഷിക വിളകൾക്ക് ന്യായമായ വില ഉറപ്പാക്കുമെന്നും പ്രക്ഷോഭം പിൻവലിച്ച് കർഷകർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് വെടിയേറ്റ് കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി ബിജെപി സർക്കാരിനെതിരെ പ്രതിഷേധമുയർന്നിരുന്നു.പ്രതിസന്ധിയിൽ നിന്നും തലയൂരാൻ കാർഷിക വായ്പ ഒഴിവാക്കുന്നതുൾപ്പെടെ ചില പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചെങ്കിലും കർഷക‍ർ പ്രക്ഷോഭം പിൻവലിക്കാൻ തയ്യാറായിട്ടില്ല.

click me!