ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുമോയെന്ന ചോദ്യത്തോട് ഇന്നും മുഖ്യമന്ത്രിക്ക് മൗനം

By Web DeskFirst Published Apr 29, 2018, 11:35 AM IST
Highlights

ഇന്ന് രാവിലെ 11 മണിവരെ കൊച്ചിയിലുണ്ടായിരുന്നിട്ടും ശ്രീജിത്തിന്റെ വീട് സന്ദശിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തിരയായി മരണപ്പെട്ട ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കുമോ എന്ന ചോദ്യത്തോട് ഇന്നും മൗനം പാലിച്ച് മുഖ്യമന്ത്രി. കൊച്ചിയില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് മുഖ്യമന്ത്രിയോട് ഇക്കാര്യം ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. കഴിഞ്ഞ ദിവസവും ഇക്കാര്യം അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരെ അദ്ദേഹം ഗൗനിച്ചതേയില്ല.

ഇന്നലെ കൊച്ചിയിലെത്തിയ മുഖ്യമന്ത്രി രാത്രി ആലുവ പാലസിലാണ് താമസിച്ചത്.  ഇന്ന് രാവിലെ 11 മണിവരെ കൊച്ചിയിലുണ്ടായിരുന്നിട്ടും ശ്രീജിത്തിന്റെ വീട് സന്ദശിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പറവൂരിലേക്കുള്ള യാത്ര വരാപ്പുഴ ഒഴിവാക്കി വൈപ്പിന്‍ വഴിയാക്കുകയായിരുന്നു. അതേസമയം രാവിലെ 10 മണിയോടെ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശ്രീജിത്തിന്റെ വീട്ടിലെത്തി ബന്ധുക്കളോട് സംസാരിച്ചു. കസ്റ്റഡി കൊലയില്‍ ആരോപണം നേരിടുന്ന സി.പി.എം  നിലപാട് വീശദീകരിക്കാന്‍ നാളെ വരാപ്പുഴയില്‍ യോഗം വിളിച്ചിട്ടുണ്ട്.  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിശദീകരണ യോഗത്തില്‍ പങ്കെടുക്കുന്നത്.  

click me!