മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് ചെലവിട്ട് ഓഖി ദുരന്തനിവാരണഫണ്ട്

Published : Jan 09, 2018, 07:06 PM ISTUpdated : Oct 04, 2018, 07:18 PM IST
മുഖ്യമന്ത്രിയുടെ ആകാശയാത്രക്ക് ചെലവിട്ട് ഓഖി ദുരന്തനിവാരണഫണ്ട്

Synopsis

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവാക്കുന്നത് ദുരന്ത നിവാരണ ഫണ്ട്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവായത് 8 ലക്ഷം രൂപ. പണം ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നൽകാൻ ഉത്തരവ്. സിപിഎം സമ്മേളനത്തില്‍ നിന്നുമാണ് മുഖ്യമന്ത്രി വന്നത്. ഹെലികോപ്റ്റർ കമ്പനി ആവശ്യപ്പെട്ടത്‌ 13 ലക്ഷം. വിലപേശി തുക 8 ലക്ഷമാക്കി ചുരുക്കി. 

അതേസമയം മുഖ്യമന്ത്രിയുടെ ഹെലികോപ്പറ്റര്‍ യാത്രക്കായി തുക വകമാറ്റി ചെലവഴിച്ചത്  പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്ന മുഖ്യമന്ത്രി ദുരന്തനിവാരണത്തിന് മാറ്റി വയ്ക്കുന്ന തുകയില്‍ നിന്ന് സ്വന്തം ഹെലികോപ്റ്റര്‍  യാത്രയ്ക്ക് പണമെടുക്കുന്നത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും എം എം ഹസന്‍. 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്