ഒടുവില്‍ ഷുഹൈബ് വധത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

Published : Feb 18, 2018, 08:52 PM ISTUpdated : Oct 04, 2018, 11:51 PM IST
ഒടുവില്‍ ഷുഹൈബ് വധത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി

Synopsis

തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ ഇതാദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷുഹൈബിന്റെ കൊലപാതകം അപലപനീയമാണെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. 

കേസില്‍ നിഷ്പക്ഷമായ അന്വേഷണമായിരിക്കും നടക്കുക, പ്രതികള്‍ ആരാണെന്നതോ അവരുടെ ബന്ധങ്ങളോ അന്വേഷണത്തെ ബാധിക്കില്ല. എല്ലാ കുറ്റവാളികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടേയും സഹകരണം വേണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മുഖ്യമന്ത്രി പ്രസ്താവന.... 

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം അത്യന്തം അപലപനീയമാണ്. സംഭവം ഉണ്ടായ ഉടനെതന്നെ കുറ്റവാളികള്‍ക്കെതിരെ കര്‍ക്കശമായ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്.

നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുക. ആരാണ് പ്രതികള്‍ എന്നതോ എന്താണ് അവരുടെ ബന്ധങ്ങള്‍ എന്നതോ അന്വേഷണത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കില്ല. മുഖം നോക്കാതെയുള്ള നടപടികളുമായി പോലീസ് മുമ്പോട്ടു പോവുകയും ഇതുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്യുകയും ചെയ്യും. ഇപ്പോള്‍ ചിലര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. മറ്റുള്ളവരേയും ഉടനെ പിടികൂടും.

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3600 കോടി നിക്ഷേപം; 40 പുതിയ ഷോറൂമുകള്‍: വമ്പന്‍ വിപുലീകരണത്തിനൊരുങ്ങി ജോയ് ആലുക്കാസ്
മെസ്സിയും മറ്റ് കായിക താരങ്ങളും ക്രിപ്‌റ്റോ ലോകത്തേക്ക്; എന്താണ് ഈ 'ഫാന്‍ ലിങ്ക്'?