
ചെങ്ങന്നൂര്‍: പ്രളയബാധിതമേഖലകളിൽ മുഖ്യമന്ത്രിയുടെ സന്ദർശനം തുടങ്ങി. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപിലെത്തി. പ്രളയം ഏറ്റവുമധികം ദുരിതം വിതച്ച ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. എറണാകുളം ജില്ലയിലെ പറവൂർ, ചാലക്കുടി മേഖലകളിലും മുഖ്യമന്ത്രിയെത്തും. റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ഡിജിപി തുടങ്ങിയവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
വൈകീട്ട് മുന്നുമണിയോടെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അവസാനിക്കുമെന്നാണ് സൂചന.ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പരാതികള്‍ മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. ഭക്ഷണമടക്കമുള്ള അവശ്യ വസ്തുക്കളുടെ പോരായ്മ നീക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വിശദമാക്കി.