സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് 'ശക്തമായ' സുരക്ഷയൊരുക്കി പോലീസ്

Published : Nov 18, 2017, 01:48 PM ISTUpdated : Oct 04, 2018, 05:04 PM IST
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് 'ശക്തമായ' സുരക്ഷയൊരുക്കി പോലീസ്

Synopsis

കാസര്‍കോട്:  ചിറ്റാരിക്കാലില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നേരിടാന്‍ പോലീസ് ഒരുക്കിയ സുരക്ഷകേട്ട് ഞെട്ടരുത്. 12,000 വോട്ടര്‍മാരെ നേരിടാന്‍ 300 പോലീസുകാര്‍ , 3 ഡി.വൈ.എസ്.പി,  3 സി.ഐ, 8 പട്രോളിങ് വണ്ടി എന്നിങ്ങനെയായിരുന്നു ആ സുരക്ഷ. 1952 ല്‍ രൂപം കൊണ്ട കാസര്‍കോട്ടെ
ഈസ്റ്റ് എളേരി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പാണ് ജില്ല കണ്ട ഏറ്റവും ശക്തമായ പോലീസ് സുരക്ഷാ സംവിധാനത്തില്‍ നടന്നത്. 

കാലങ്ങളായി കോണ്‍ഗ്രസ് ഭരണം നിലനിന്നിരുന്ന ബാങ്കില്‍ പഞ്ചായത്ത് ഭരിക്കുന്ന ഡി.ഡി.എഫ്. മുന്നണി ബാങ്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനിറങ്ങിയതോടെയാണ് വീറും വാശിയും വന്നത്. കോണ്‍ഗ്രസ് മുന്നണി വിട്ട് ജനകീയ വികസന മുന്നണി എന്നപേരില്‍ രൂപം കൊണ്ട ഡി.ഡി.എഫ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇടതുപക്ഷ പിന്തുണ കൂടി ഡി.ഡി.എഫിന് ലഭിച്ചതോടെ ശക്തമായ മത്സരമാണ് ബാങ്ക് തെരഞ്ഞെടുപ്പില്‍ നടന്നത്. ബാങ്ക് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സേനയെ ആവശ്യപ്പെട്ടത് ഡി.ഡി.എഫ്. മുന്നണിയാണ്. സംസ്ഥാന ഭരണസാധീനം ഉപയോഗിച്ച് പോലീസ് സേനയെ ദുരുപയാഗം ചെയ്തുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹു കാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് പുതിയ ചെയർപേഴ്സൺ, മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥർ !
വിവാദങ്ങൾക്കിടയിൽ തൃശൂർ മേയറായി സത്യപ്രതിജ്ഞ ചെയ്ത് ഡോ. നിജി ജസ്റ്റിൻ; കിരീടമണിയിച്ച് കോൺ​ഗ്രസ്, വോട്ട് ചെയ്ത് ലാലി ജെയിംസ്