സഹകരണ സമരത്തില്‍ സിപിഎമ്മുമായി സഹകരണത്തിനില്ല:  സമരം ചെയ്യേണ്ടത് ദില്ലിയിലെന്ന് വിഎം സുധീരന്‍

By Web DeskFirst Published Nov 19, 2016, 5:45 AM IST
Highlights

നോട്ട് നിരോധനത്തിന് പിന്നാലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ ബിജെപി ഭരണകൂടം തെറ്റായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. കേരളത്തിലും ഭരണ പാളിച്ചകളുണ്ട്. അവ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടൈന്നും സുധീരന്‍ വ്യക്തമാക്കി. കേരളത്തില്‍ തങ്ങളുടെ അധീനയിലില്ലാത്ത സഹകരണ സംഘങ്ങള്‍ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്നാണ് സുധീരന്റെ ആരോപണം.

സമരത്തിലെ ക്രഡിറ്റ് സിപിഎം കൊണ്ടുപോകുമെന്നതാണ് സഹകരണ പ്രശ്‌നത്തില്‍ എല്‍ഡിഎഫുമായി യോജിക്കേണ്ടെന്ന തീരുമാനത്തിന് കാരണം. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം സഹകരണ പ്രശ്‌നത്തില്‍ സിപിഎമ്മുമായി സഹകരിച്ച് മുന്നോട്ട് പോകാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. സഹകരണ വിഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും.
 

click me!