
കൊച്ചി: 'കളക്ടര്‍ ബ്രോ' എന്ന പേരില്‍ പ്രശസ്തനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍ക്ക് അപൂർവരോഗം. പ്രശാന്ത് തന്നെയാണ് അസുഖ വിവരം പുറത്തുവിട്ടത്. കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിലാണ് പ്രശാന്ത്.
ചികിത്സ തേടി ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും കളക്ടര്‍ ബ്രോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അക്യൂട്ട് സെന്‍സറി ന്യൂറല്‍ ഹിയറിങ് ലോസ് എന്ന അപൂര്‍വ രോഗമാണ് തനിക്കെന്നാണ് ഡോക്ടര്‍ പറയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചികിത്സ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ പ്രശാന്ത് എംആര്‍ഐ സ്‌കാനിങ് അടക്കം കഴിഞ്ഞതിന്‍റെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
മരുന്നുകളോട് ശരീരം നന്നായി പ്രതികരിക്കുന്നതിനാല്‍ എത്രയും വേഗം ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. മകള്‍ എടുത്ത ചിത്രത്തില്‍ രോഗിയുടെ ഭാഗം വന്നിട്ടുണ്ടെന്നും കുറിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടര്‍ ആയിരിക്കെയാണ് പ്രശാന്ത് കളക്ടര്‍ ബ്രോയെന്ന പേരില്‍ പ്രശസ്തനായത്. പിന്നീടിങ്ങോട്ട് സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞും ഇടപെട്ടും പ്രശാന്ത് ശ്രദ്ധേയനായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam