പാളയം സ്റ്റാന്‍ഡിലെ ചുവരുകള്‍ പോര്‍ക്ക് ഫെസ്റ്റ് പോസ്റ്ററൊട്ടിച്ച് വൃത്തികേടാക്കിയതിനെതിരെ കളക്‌ടര്‍ ബ്രോ

Web Desk |  
Published : Jun 02, 2017, 07:30 PM ISTUpdated : Oct 05, 2018, 12:27 AM IST
പാളയം സ്റ്റാന്‍ഡിലെ ചുവരുകള്‍ പോര്‍ക്ക് ഫെസ്റ്റ് പോസ്റ്ററൊട്ടിച്ച് വൃത്തികേടാക്കിയതിനെതിരെ കളക്‌ടര്‍ ബ്രോ

Synopsis

കോഴിക്കോട്: നഗരത്തിലെ പാളയം ബസ് സ്റ്റാന്‍ഡിലെ ചുവരുകള്‍ പോര്‍ക്ക് ഫെസ്റ്റ് പോസ്റ്ററൊട്ടിച്ച് വൃത്തികേടാക്കിയതിനെതിരെ കളക്‌ടര്‍ ബ്രോ പ്രശാന്ത് നായര്‍ രംഗത്തെത്തി. മുന്‍ കോഴിക്കോട് കളക്‌ടറായിരുന്ന പ്രശാന്ത് നായര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചുവരുകള്‍ വൃത്തികേടാക്കിയതിനെതിരെ പ്രതിഷേധിച്ചത്. പ്രശാന്ത് നായര്‍ കോഴിക്കോട് കളക്‌ടറായിരുന്ന കാലത്താണ് കുട്ടികളെ ഉപയോഗിച്ച് പാളയം സ്റ്റാന്‍ഡിലെ ചുവരുകള്‍ വൃത്തിയാക്കി, മണിച്ചിത്രത്തൂണുകള്‍ എന്ന പേരില്‍ മനോഹര ചിത്രങ്ങള്‍ വരച്ചത്. അതിനുശേഷം ഈ ചുവരുകളില്‍ ആരും പോസ്റ്റര്‍ ഒട്ടിക്കുകയോ പരസ്യം പതിക്കുകയോ ചെയ്യാറില്ലായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം പോര്‍ക്ക് ഫെസ്റ്റ് നടത്തുന്നതിന്റെ പോസ്റ്റര്‍ പതിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കളക്‌ടര്‍ ബ്രോയും കടുത്ത നിലപാടുമായി രംഗത്തെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുമ്പളയിലെ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു, 500 പേർക്കെതിരെ കേസ്
മലമ്പുഴയിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; പീഡന വിവരം പൊലീസിൽ അറിയിക്കുന്നതിൽ വീഴ്ച, പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ