കെ യു അരുണനെതിരെ സിപിഎം നടപടി എടുക്കും

Web Desk |  
Published : Jun 02, 2017, 06:27 PM ISTUpdated : Oct 04, 2018, 11:17 PM IST
കെ യു അരുണനെതിരെ സിപിഎം നടപടി എടുക്കും

Synopsis

തൃശൂര്‍: ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത് വിവാദത്തിലായ ഇരിങ്ങാലക്കുട എംഎല്‍എ കെ യു അരുണനെതിരെ സി പി എം അച്ചടക്ക നടപടി എടുക്കും. സി പി എം സംസ്ഥാന സെക്രട്ടേറിയറ്റാണ് കെ യു അരുണനെതിരെ നടപടി വേണമെന്ന് നിര്‍ദ്ദേശിച്ചത്. കെ യു അരുണനെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ സി പി എം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശം നല്‍കി. ആര്‍ എസ് എസ് പ്രാദേശിക നേതൃത്വം സംഘടിപ്പിച്ച പരിപാടിയില്‍ അരുണന്‍ പങ്കെടുത്തത് വിവാദമായിരുന്നു. എന്നാല്‍ ആര്‍ എസ് എസ് പരിപാടി ആണെന്ന് അറിയാതെയാണ് താന്‍ പങ്കെടുത്തതെന്നായിരുന്നു അരുണന്റെ വാദം. വിഷയം ചര്‍ച്ച ചെയ്‌ത സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അരുണന്റെ വാദം തള്ളിക്കളഞ്ഞു. യോഗത്തില്‍ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും അരുണന്റെ നിലപാട് തള്ളിക്കളയുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാദിഖലി തങ്ങൾക്ക് തുറന്ന കത്തുമായി വി ശിവൻകുട്ടി; മുസ്ലിം ലീഗിന്‍റെ മൗനം, കാവി അജണ്ടകൾക്ക് കുട പിടിക്കുകയാണെന്ന് വിമർശനം
അസ്സലാമു അലൈക്കും പറഞ്ഞാൽ മറുപടി, സിരി 'ജയ് ശ്രീറാം' കേൾക്കുന്നില്ല; ആപ്പിളിനെതിരെ തീവ്ര വലതുപക്ഷ പ്രവർത്തകൻ രംഗത്ത്