കിന്‍ഡര്‍ ഗാര്‍ഡന്‍ സ്കൂള്‍ വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ സ്റ്റിക്കര്‍ പതിക്കാന്‍ തീരുമാനം

Web Desk |  
Published : Jun 12, 2018, 02:38 PM ISTUpdated : Jun 29, 2018, 04:26 PM IST
കിന്‍ഡര്‍ ഗാര്‍ഡന്‍ സ്കൂള്‍ വാഹനങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ സ്റ്റിക്കര്‍ പതിക്കാന്‍ തീരുമാനം

Synopsis

20ന് മുൻപ് മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിക്കണമെന്ന് തീരുമാനം

എറണാകുളം:കിൻഡർ ഗാർഡൻ സ്കൂളുകളുടെ വാഹനങ്ങള്‍ പരിശോധിച്ച് 20ന് മുൻപ് മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിക്കണമെന്ന് തീരുമാനം. സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. അടുത്തമാസം 13 ന് മുന്‍പ് സാമൂഹ്യ നീതി വകുപ്പില്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ സ്കൂളുകള്‍  രജിസ്റ്റര്‍ ചെയ്യണമെന്നും യോഗത്തില്‍ തീരുമാനമായി.

കൊച്ചി മരടില്‍ സ്കൂള്‍ ബസ് കുളത്തിലേക്ക് മറഞ്ഞതിനെ തുടര്‍ന്ന് രണ്ടുകുട്ടികളും ആയയും മരിച്ചിരുന്നു. രണ്ടുകുട്ടികളുടെയും ആയയുടെയും ജീവനെടുത്ത കുളത്തിന് കൈവരികെട്ടണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടിയിട്ടില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ അപകടമുണ്ടായശേഷം കൈവരി കെട്ടാന്‍ മരട് നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തും, സ്വന്തം മകളെ പീഡിപ്പിക്കാൻ സുഹൃത്തിന് സൗകര്യമൊരുക്കി അമ്മ; പ്രതികൾക്കായ് തെരച്ചില്‍ നടത്തി പൊലീസ്
സ്നേഹത്തിന്‍റെ കടയില്‍ ‘മുഹമ്മദ്’ ദീപകിനെ ചേര്‍ത്തുപിടിച്ച് രാഹുല്‍, ജിമ്മിൽ ചേരാനുള്ള ആഗ്രഹം പറഞ്ഞു; ജൻപഥിൽ സോണിയ ഗാന്ധിയെ പരിചയപ്പട്ടു