വ്യാഴാഴ്ച ബെം​ഗളൂരുവിൽ നടക്കുന്ന പ്രതിഷേധത്തിലാണ് ധ്രുവ് റാഠി പങ്കെടുക്കുക. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിജെപി നേതാവ് അഭിജീത് ദീപ്കെയും ധ്രുവ് റാഠിയും ഇക്കാര്യം അറിയിച്ചത്. നടൻ പ്രകാശ് രാജും പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കെതിരേയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിനെതിരേയും സിജെപി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസറും ആക്ടിവിസ്റ്റുമായ ധ്രുവ് റാഠിയും പങ്കെടുക്കും. വ്യാഴാഴ്ച ബെം​ഗളൂരുവിൽ നടക്കുന്ന പ്രതിഷേധത്തിലാണ് ധ്രുവ് റാഠി പങ്കെടുക്കുക. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സിജെപി നേതാവ് അഭിജീത് ദീപ്കെയും ധ്രുവ് റാഠിയും ഇക്കാര്യം അറിയിച്ചത്. ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ എന്ന തലക്കെട്ടോടെയാണ് ധ്രുവ് റാഠി വീഡിയോ പങ്കുവെച്ചത്. നടൻ പ്രകാശ് രാജും പ്രതിഷേധ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.

വോട്ടുകൾ സംരക്ഷിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യവുമായാണ് വ്യാഴാഴ്ച ബെം​ഗളൂരുവിലെ ഫ്രീഡം പാർക്കിൽ സിജെപി പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇതിനുപിന്നാലെ ഒക്ടോബർ പത്തിന് ഡൽഹി ജന്തർമന്തറിൽ വിദ്യാർഥിസംഘടനകളുമായും പ്രതിപക്ഷ പാർട്ടികളുമായും ചേർന്നും സിജെപി പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബർ പത്തിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിലും ധ്രുവ് റാഠിയും പ്രകാശ് രാജും അണിനിരക്കും.

Scroll to load tweet…