
തിരുവനന്തപുരം: കേരളത്തിലെ ജനതയ്ക്ക് ഊർജം പകരാൻ ‘ഓ പോട്‘മായി കളക്ടര്‍ കെ.വാസുകി എെഎഎസ് വീണ്ടും. ഓണദിനത്തിൽ ദുരിതബാധിതർക്ക് സാന്ത്വനമേകാനായി നടത്തിയ സംഗീതപരിപാടിയിലാണ് കേരള കേരള ജനതയ്ക്കുവേണ്ടി കളക്ടർ ഓ പോട് വിളിച്ചത്. ദുരിതാശ്വാസ ക്യാമ്പിലെ 500ഒാളം സന്നദ്ധപ്രവർത്തകരുടെ ആവശ്യപ്രകാരമായിരുന്നു ഇത്തവണത്തെയും ഓ പോട്. കലക്ടരുടെ ഓ പോടിന് തിരിച്ച് ഹാളിൽ മുഴങ്ങിയത് നൂറുകണക്കിന് ആളുകളുടെ ഒാ......... ശബ്ദമായിരുന്നു.
‘ഓണമായിട്ട് 50 സന്നദ്ധപ്രവർത്തകരെയെങ്കിലും കിട്ടിയാൽ മതിയായിരുന്നു എന്നാണ് വിചാരിച്ചത്. എന്നാൽ 500 സന്നദ്ധപ്രവർത്തകരാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനങ്ങൾക്കായി ഇവിടെ എത്തിയത്. നിങ്ങളെന്നെ വീണ്ടും ആശ്ചര്യപ്പെടുത്തിരിക്കുകയാണ്- കളക്ടർ പറഞ്ഞു.
കൂട്ടത്തിലുള്ള ഒരാളെപ്പോലും ഒഴിവാക്കാതെ പരിപാടിയിൽ പങ്കെടുത്തവർക്കും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ പ്രവർത്തിച്ച മുഴുവൻ ആളുകൾക്കും കളക്ടർ നന്ദി അറിയിച്ചു. നേരത്തെയും വാസുകിയുടെ ക്യാമ്പിലെ പ്രസംഗങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വലിയ കൈയ്യടി നേടിയിരുന്നു.
ഗായിക ചിത്ര, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എംപി ശശീ തരൂർ, സബ് കളക്ടർ ഇമ്പ ശേഖർ, അസിസ്റ്റന്റ് കളക്ടർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam