ല​ഫ്.​കേ​ണ​ലി​ന്‍റെ മ​ക​ളെ പീഡിപ്പിച്ചു; കേ​ണ​ൽ അ​റ​സ്റ്റി​ൽ

Published : Nov 23, 2017, 10:15 AM ISTUpdated : Oct 04, 2018, 05:38 PM IST
ല​ഫ്.​കേ​ണ​ലി​ന്‍റെ മ​ക​ളെ പീഡിപ്പിച്ചു; കേ​ണ​ൽ അ​റ​സ്റ്റി​ൽ

Synopsis

ഷിം​ല:  സൈ​നി​ക പ​രി​ശീ​ല​ന ക​മാ​ൻ​ഡി​ൽ അം​ഗ​മാ​യ ലഫ്റ്റനന്‍റ് ​കേ​ണ​ലി​ന്‍റെ മ​ക​ളെ പീഡിപ്പിച്ച​ കേ​ണ​ൽ അ​റ​സ്റ്റി​ൽ. ഷിംലയില്‍ ആര്‍മി ട്രെയിനിംഗ് കമാന്‍ഡിലെ ഉദ്യോഗസ്ഥന്‍റെ മകളുടെ പ​രാ​തി​യിലാണ് കേ​ണ​ലി​നെ​തി​രെ കേ​സെ​ടു​ത്തത്. തി​ങ്ക​ളാഴ്ച കേ​ണ​ലി​ന്‍റെ വീ​ട്ടി​ൽ വ​ച്ച് കേ​ണ​ലും സു​ഹൃ​ത്തും ചേ​ര്‍​ന്ന് 21 വയസ്സുകാരിയായ പെണ്‍കുട്ടിയെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. 

മോ​ഡ​ലിം​ഗ് രം​ഗ​ത്തെ പ്ര​മു​ഖ​നെ പ​രി​ച​യ​പ്പെ​ടു​ത്താ​മെ​ന്ന വ്യാ​ജേ​ന യു​വ​തി​യെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച ശേ​ഷ​മാ​യി​രു​ന്നു പീ​ഡ​നം. ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ മ​ദ്യം കു​ടി​പ്പി​ച്ച ശേ​ഷ​മാ​ണ് മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യി​ച്ചാ​ൽ ല​ഫ്. കേ​ണ​ലാ​യ അ​ച്ഛ​ന്‍റെ ജോ​ലി ന​ഷ്ട​പ്പെ​ടു​മെ​ന്നും കേ​ണ​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു യു​വ​തി പോലീസിന് മൊ​ഴി ന​ൽ​കി.

കേ​സി​ൽ പ്രതിയായ കേ​ണ​ലി​ന്‍റെ സു​ഹൃ​ത്തി​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. കൂട്ടബലാത്സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കറുത്ത ഷർട്ട് ധരിച്ച് വനിത സംവരണ ബില്ലിന്‍റെ പകർപ്പ് കത്തിച്ച് സ്റ്റാലിൻ,മുഖ്യമന്ത്രിയുടെ ചെന്നൈയിലെ വസതിയിലും കറുത്ത കൊടി ഉയർത്തി
ചെന്നിത്തലയെ പിന്തുണച്ച സുധാകരന്‍റെ മനംമാറ്റത്തിൽ ഞെട്ടി നേതാക്കൾ, രാഹുലിന്‍റെ താക്കീത് കാറ്റിൽ പറത്തി, വിവാദം കൊഴുക്കുന്നു