പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി പോയി; വിദേശത്തേക്ക്!!

By Web DeskFirst Published Sep 3, 2017, 8:54 PM IST
Highlights

ന്യൂഡല്‍ഹി:  സുപ്രധാനമായ മന്ത്രിസഭ പുനഃസംഘടനയ്ക്ക് പിന്നാലെ പ്രധാനമന്ത്രി പതിവ് തെറ്റിക്കാതെ ചൈനയിലേക്ക് യാത്രയായി. സുപ്രധാനമായ തീരുമാനങ്ങള്‍ക്ക് ശേഷം വിദേശ സന്ദര്‍ശനത്തിന് ഇത്തവണയും മാറ്റം വരുത്താതെയാണ് പ്രധാനമന്ത്രി ചൈനയിലേക്ക് തിരിച്ചത്. നേരത്തെ ഇത്തരത്തില്‍ നടന്ന എല്ലാ തീരുമാനങ്ങള്‍ക്ക് ശേഷവും പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തിയിരുന്നു.

2014 നവംബര്‍ ഒമ്പതിനായിരുന്നു ആദ്യത്തെ കാബിനറ്റ് പുനസംഘടന നടന്നത്. പുനസംഘടനയ്ക്ക് ശേഷം നവംബര്‍ 11ന്  രാവിലെ പത്ത് ദിവസത്തെ മ്യാന്‍മാര്‍, ഒസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കാന്‍ യാത്രതിരിച്ചു. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആറാമത്തെ വിദേശ യാത്രയായിരുന്നു അത്.

2016 ജൂലൈ അഞ്ചിനാണ്് രണ്ടാം പുനസംഘടന നടന്നത്. പുനസംഘടനയ്ക്ക് ശേഷം ജൂലൈ ആറ് അര്‍ധരാത്രിയില്‍ മോദി നാല് ആഫ്രിക്കന്‍ രാഷ്ട്ര സന്ദര്‍ശനത്തിനായി യാത്രതിരിച്ചു. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ കെനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അത് മോദിയുടെ 24ാമത്തെ വിദേശ യാത്രയായിരുന്നു. 

മൂന്നാം മന്ത്രി സഭ പുനഃസംഘടന നടന്ന ഇന്നുതന്നെ മൂന്ന് ദിവസത്തെ ചൈന സന്ദര്‍ശനത്തിനായി മോദി ചൈനയിലേക്ക് യാത്രയായി. സെപ്തംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെയാണ് മോദിയുടെ സന്ദര്‍ശനം. 

ഇത്തരത്തില്‍ മന്ത്രിസഭ പുനഃസംഘടനയ്ക്ക് ശേഷം മാത്രമല്ല പ്രധാനമന്ത്രിയുടെ ഇത്തരം യാത്രകള്‍. പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനങ്ങള്‍ എടുത്ത ശേഷവും പ്രധാനമന്ത്രി വിദേശ സന്ദര്‍ശനം നടത്തിയതായി കാണാം. 

ചരിത്രത്തിലെ സുപ്രധാനമായ മറ്റൊരു തീരുമാനമായിരുന്നു 1000, 500 നോട്ടുകള്‍ പിന്‍വലിച്ചത്. 2016 നവംബര്‍ എട്ടിനാണ്  പ്രധാനമന്ത്രി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്.  ജനങ്ങള്‍ ദുരിതത്തിലായ ഈ സമയത്ത്, പ്രധാനമന്ത്രി ജപ്പാനിലേക്ക് യാത്രയായി. നോട്ട് നിരോധനം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകമായിരുന്നു ഇത്. എന്നാല്‍ ഈ യാത്ര  ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.

ആറ് മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജി.എസ്.ടി ഇന്ത്യയില്‍ നടപ്പിലാക്കിയത്. നാല്‍ ദിവസങ്ങള്‍ പിന്നിടും മുമ്പ് മോദി ഇസ്രായില്‍ സന്ദര്‍ശനം നടത്തി. ഇത്തരത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ നിരീക്ഷിക്കുന്നത്.
 

click me!