പിഎസ്‍സി പരീക്ഷ സംബന്ധിച്ച് വ്യാപകപരാതി

Web Desk |  
Published : Jan 31, 2018, 12:50 PM ISTUpdated : Oct 04, 2018, 07:57 PM IST
പിഎസ്‍സി പരീക്ഷ സംബന്ധിച്ച് വ്യാപകപരാതി

Synopsis

തിരുവനന്തപുരം: ഹയർസെക്കണ്ടറി അധ്യാപകരെ കണ്ടെത്താനായി കഴിഞ്ഞ ദിവസങ്ങളിലായി പിഎസ്‍സി നടത്തിയ പരീക്ഷ സംബന്ധിച്ച് വ്യാപകപരാതി. ചോദ്യപേപ്പറിലും പിഎസ്‍സി പുറത്തുവിട്ട പ്രൊവിഷണൽ ഉത്തരസൂചികയിലും നിരവധി തെറ്റുകളുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. മലയാളം, ഗണിതം ചോദ്യങ്ങളെ സംബന്ധിച്ചാണ് കൂടുതൽ പരാതികളുള്ളത്. ഈ മാസം 29 ന് നടന്ന മലയാളം പരീക്ഷയിലെ ചോദ്യപേപ്പറിലും പിഎസ്‍സി പുറത്തുവിട്ടിരിക്കുന്ന ഉത്തരസൂചികയും പതിനഞ്ചോളം തെറ്റുണ്ടെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

    മലയാളത്തിന്റെ അഭിമാനമായ എംടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം കിട്ടിയത് ഏത് വർഷമാണെന്ന് ചോദ്യമുണ്ടായിരുന്നു. പിഎസ്‍സി പുറത്തുവിട്ടിരിക്കുന്ന ഉത്തരസൂചികയിൽ ശരിയുത്തരം 1996 ആണ്. എന്നാൽ എംടിക്ക് 1995ലാണ് ജ്ഞാനപീഠപുരസ്കാരം ലഭിച്ചത്. പിഎസ്‍സി പറയുന്ന 1996ൽ മഹാശ്വേതാ ദേവിക്കാണ് പുരസ്കാരം ലഭിച്ചതെന്ന് ജ്ഞാനപീഠസമിതിയുടെ ഔദ്യോഗിക വെബ്സൈറ്റ് തന്നെ പറയുന്നു. ഇതുപോലെ പല ചോദ്യങ്ങൾക്കും പിഎസ്‍സി നൽകിയിരിക്കുന്ന ഉത്തരസൂചിക തെറ്റാണെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

കുമാരനാശാന്റെ ലീല പ്രസിദ്ധീകരിച്ച വർഷമെന്ന ചോദ്യത്തിന് ശരിയായ ഉത്തരം ഓപ്ഷനിൽ ഉണ്ടായിരുന്നില്ല. പല ചോദ്യങ്ങളിലും ആശയക്കുഴപ്പവും ഉണ്ടായിരുന്നു. ചോദ്യപേപ്പറിലും ഉത്തരസൂചികയിലും തെറ്റുകൾ കടന്നുകൂടിയതിനെക്കുറിച്ച് വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം വേണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു. പരീക്ഷ റദ്ദാക്കി വീണ്ടും നടത്തുകയോ, തെറ്റായ ചോദ്യങ്ങൾ ഒഴിവാക്കി മൂല്യനിർണയം നടത്തുകയോ വേണമെന്നാവശ്യപ്പെട്ട് പിഎസ്‍സിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ