മോദിക്കെതിരായ കോട്ടാരോപണം, രാഹുലിനെ തിരിഞ്ഞ് കൊത്തുന്നു

Published : Jan 31, 2018, 12:43 PM ISTUpdated : Oct 05, 2018, 02:21 AM IST
മോദിക്കെതിരായ കോട്ടാരോപണം, രാഹുലിനെ തിരിഞ്ഞ് കൊത്തുന്നു

Synopsis

ഷില്ലോങ്: പ്രധാനമന്ത്രിയുടെ വിവിധ സന്ദര്‍ഭങ്ങളിലെ വസ്ത്രധാരണത്തെ വിമര്‍ശിച്ചിട്ടുള്ള രാഹുല്‍ ഗാന്ധിക്ക് നേരെ അതേ രീതിയില്‍ ആക്രമണവുമായി ബിജെപി.  മേഘാലയ സന്ദര്‍ശനത്തിനിടയില്‍ രാഹുല്‍ ഗാന്ധി ധരിച്ച കോട്ടാണ് ബിജെപിയുടെ കടുത്ത വിമര്‍ശനം ഏറ്റ് വാങ്ങുന്നത്. സംഗീതത്തെ ഏറെ സ്നേഹിക്കുന്ന മേഘാലയയിലെ യുവജനങ്ങള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി സംഗീത നിശയില്‍ പങ്കെടുത്തത് ഏറെ ചര്‍ച്ചയായിരുന്നു.  

ബ്രിട്ടീഷ് ബ്രാന്‍ഡായ ബര്‍ബെറിയുടെ ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന കോട്ടാണ് രാഹുല്‍ ഗാന്ധി ധരിച്ചിരിക്കുന്നതെന്നാണ് ബിജെപി മേഘാലയ പ്രതികരിക്കുന്നു. പ്രധാനമന്ത്രിയ്ക്ക് നേരെ വസ്ത്രങ്ങളുടെ പേരില്‍ ഏറെ വിമര്‍ശനം ഉന്നയിച്ച യുവനേതാവ് ഇതിനെ എങ്ങനെ വിശദീകരിക്കുമെന്നാണ് ബിജെപി ചോദിക്കുന്നത്. എന്നാല്‍ കോടികള്‍ക്ക് പ്രധാനമന്ത്രിയുടെ കോട്ട് ലേലത്തിന് വച്ചവരാണോ ഇപ്പോള്‍ കോട്ടിന്റെ പേരില്‍ രാഹുലിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി ചോദിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷാർജയില്‍ രണ്ട് വയസുകാരന്‍ കാറിടിച്ച് മരിച്ച സംഭവം; വാഹനം ഓടിച്ചയാൾക്ക് മാപ്പ് നൽകി മലയാളി കുടുംബം
നവകേരള സർവേ സർക്കാരിന്‍റെ അഴിമതിയുടെ തെളിവ്, ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്: രാജീവ്‌ ചന്ദ്രശേഖർ