
തൃശൂര്‍: കുന്ദംകുളം വിവേകാനന്ദ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്ഐ പൊലീസിൽ പരാതി നല്‍കി. എബിവിപി പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ ആകില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്.
തൃശൂര്‍ കുന്നംകുളം വിവേകാനന്ദ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയും എസ്എഫ്ഐ പ്രവര്‍ത്തകയുമായ സരിതയോട് എബിവിപി പ്രവര്‍ത്തകര്‍ മോശമായി പെരുമാറുന്നതിൻറെ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയലില് വ്യാപകമായി പ്രചരിച്ചിരുന്നു. കോളേജ് അധികൃതര്‍ കഴിഞ്ഇഞ ദിവസം ഇരുവിഭാഗവുമായി നടത്തിയ അനുരഞ്ജന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കണമെന്ന എസ്എഫ്ഐയുടെ ആവശ്യം അധികൃതര്‍ തള്ളി.ഇതെ തുടര്‍ന്നാണ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കാൻ എസംഎഫ്ഐ തീരുമാനിച്ചത്.
പരസ്യമായി അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.തെളിവായി വീഡിയോ ദൃശ്യങ്ങളും സമര്‍പ്പിച്ചു.വനിതാകമ്മീഷനെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.അതെസമയം എബിവിപിയുടെ നിലപാടിനെതിരെ എസ്എഫ്ഐ കുനനംകുളത്ത് പ്രതിഷേധസംഗമം സംഘടിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam