സന്നിധാനത്തെ അന്നദാന ചുമതല ദേവസ്വംബോര്‍ഡ് സ്വകാര്യ ഗ്രൂപ്പിനെ ഏല്‍പ്പിച്ചതായി പരാതി

Published : Nov 24, 2018, 06:39 AM IST
സന്നിധാനത്തെ അന്നദാന ചുമതല ദേവസ്വംബോര്‍ഡ് സ്വകാര്യ ഗ്രൂപ്പിനെ ഏല്‍പ്പിച്ചതായി പരാതി

Synopsis

2013 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോര്‍ഡിന് മാത്രമേ സന്നിധാനത്ത് അന്നദാന വിതരണം നടത്താൻ അനുമതിയുള്ളൂ. സ്വകാര്യഗ്രൂപ്പുകളെ ഉൾപ്പെടുത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശവും കോടതിവിധിയിലുണ്ട്. അന്നദാന ട്രസ്റ്റ് രൂപീകരിച്ച് അതിലേക്ക് വരുന്ന സംഭാവന ഉപയോഗിച്ചാണ് ഇക്കാലമത്രയും ദേവസ്വം ബോ‍ര്‍‍ഡ് തീ‍ര്ത്ഥാടകർക്ക് ഭക്ഷണം നൽകിയിരുന്നത്.  

പത്തനംതിട്ട: ഹൈക്കോടതി വിധി മറികടന്ന് ശബരിമല സന്നിധാനത്തെ അന്നദാന ചുമതല സ്വകാര്യഗ്രൂപ്പിനെ ഏൽപ്പിച്ചതായി പരാതി. ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ് ദേവസ്വം ബോര്‍ഡ്  ചുമതല നൽകിയത്. അതേസമയം ഭക്ഷണമുണ്ടാക്കുന്ന ചുമതല മാത്രമാണ് നൽകിയതെന്നാണ് ദേവസ്വം ബോ‍ര്‍ഡിന്‍റെ  വിശദീകരണം. 

2013 ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോര്‍ഡിന് മാത്രമേ സന്നിധാനത്ത് അന്നദാന വിതരണം നടത്താൻ അനുമതിയുള്ളൂ. സ്വകാര്യഗ്രൂപ്പുകളെ ഉൾപ്പെടുത്തരുതെന്ന് കര്‍ശന നിര്‍ദ്ദേശവും കോടതിവിധിയിലുണ്ട്. അന്നദാന ട്രസ്റ്റ് രൂപീകരിച്ച് അതിലേക്ക് വരുന്ന സംഭാവന ഉപയോഗിച്ചാണ് ഇക്കാലമത്രയും ദേവസ്വം ബോ‍ര്‍‍ഡ് തീ‍ര്ത്ഥാടകർക്ക് ഭക്ഷണം നൽകിയിരുന്നത്.

 എന്നാൽ ഇത്തവണ ഹൈദരാബാദിലുള്ള സ്വകാര്യഗ്രൂപ്പിന് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യാൻ അനുമതി നൽകി. അതേസമയം ദേവസ്വം ബോ‍ര്‍‍ഡിന്‍റെ ബാനറിൽ തന്നെയാണ് അന്നദാനമെന്നാണ് ദേവസ്വം കമ്മീഷ്ണറുടെ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയോ മറ്റു തടസ്സങ്ങളോ ഉണ്ടെന്ന് ദേവസ്വം ബോർഡ് പറയുന്നില്ല. പിന്നെന്തിനാണ് സ്വകാര്യഗ്രൂപ്പിന് ചുമതല നൽകിയതെന്നാണ് ഉയരുന്ന ചോദ്യം. 
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന് നിര്‍ണായകം, ജാമ്യാപേക്ഷയിൽ വിധി ഇന്ന്
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ