Latest Videos

ടി.പി.സെന്‍കുമാറിനെതിരെ ആഭ്യന്തര സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും പരാതി

By Web DeskFirst Published May 10, 2017, 10:45 AM IST
Highlights

തിരുവനന്തപുരം:  സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാര്‍ ചുമതലയേറ്റ ശേഷം നടത്തിയ പോലീസ് ആസ്ഥാനത്തെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഡിജിപിക്കെതിരെ പരാതി. രഹസ്യ സ്വഭാവുമുള്ള സെക്ഷനില്‍ നിന്നും മാറ്റിയ സൂപ്രണ്ടാണ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയത്. 

പൊലീസ് മേധാവിയായ ചുമതലയേറ്റശേഷം സെന്‍കുമാര്‍ തന്റെ ഓഫീസില്‍ അഴിച്ചുപണി നടത്തി. ബെഹ്‌റ നിയമിച്ച ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ സൂക്ഷിക്കുന്ന ടി ബ്രാഞ്ചിലെ കോണ്‍ഫിഡഷ്യല്‍ സൂപ്രണ്ട് ബീന കുമാരിയുടെ സ്ഥലമാറ്റമാണ് ഇപ്പോള്‍ വിവാദമാകുന്നത്. 

ബീന കുമാരിയെ ആദ്യം പൊലീസ് ആസ്ഥാനത്തെ മറ്റൊരു ബ്രാഞ്ചിലേക്ക് അവിടെ നിന്നും എസ്എപി ക്യാമ്പിലേക്കുമാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെയണ് ഉദ്യോഗസ്ഥയുടെ പരാതി. ഈ സീറ്റിലെത്തിയിട്ട് 10 മാസം മാത്രമേ  ആയിടൂള്ളൂവെന്നും പ്രതികാര നടപടിയാണ് സ്ഥലമാറ്റമെന്നും ചൂണ്ടികാട്ടിയാണ് ബീനകുമാരി ചീഫ് സെക്രട്ടറിക്കും ആഭ്യന്തരസെക്രട്ടറിക്കും പരാതി നല്‍കിയത്. 

സെന്‍കുമാര്‍ ചുമതലേക്കുന്നതിന് മുമ്പ് തന്നെ പൊലീസ് ആസ്ഥാനത്തെ ഭരണനിര്‍വ്വഹണ ചുമതലയുള്ള പ്രധാന കസേരകളില്‍ സര്‍ക്കാരുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. അഡ്മിനിസ്‌ട്രേഷന്‍ എഡിജിപി ടോമിന്‍ ജെ.തച്ചങ്കരിയും മറ്റ് ഉദ്യോഗസ്ഥരുമാണ് ഉദ്യോഗസ്ഥ സ്ഥലമാറ്റം സംബന്ധിച്ച ഫയലുകള്‍ നീക്കേണ്ടത്. 

പക്ഷെ ഡിജിപി തന്നെ ഉദ്യോഗസ്ഥരെ നേരിട്ട് സ്ഥലം മാറ്റി. ഇതില്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കും  എതിര്‍പ്പുണ്ട്. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും ഒരു കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന മുന്‍ മേധാവിയുടെ നിര്‍ദ്ദേശത്തെ കുറിച്ചും രഹസ്യ അന്വേഷണം ആരംഭിച്ചതായാണ് വിവരം. സെന്‍കുമാ ചുമതലയേറ്റ ശേഷമുള്ള ഉന്നത ഉദ്യോഗസ്ഥരുമായുള്ള ആദ്യ വീഡിയോ കോണ്‍ഫറന്‍സ് 16ന്  നടക്കും.
 

click me!