അഡ്വ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി

Published : Oct 24, 2017, 11:27 AM ISTUpdated : Oct 05, 2018, 01:03 AM IST
അഡ്വ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി

Synopsis

തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ജഡ്ജിക്കെതിരെ പരാതി. കൊല്ലപ്പെട്ട രാജീവിന്റെ അമ്മ രാജമ്മയാണ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഉബൈദിനെതിരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ചു കൊടുത്തിട്ടുണ്ട്. അഡ്വ. ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിടുകയായിരുന്നു.

ചാലക്കുടി രാജീവ് വധക്കേസില്‍ ഇതിനോടകം ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അഡ്വ. ഉദയഭാനുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയ പൊലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ജസ്റ്റിസ് ഉബൈദാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ഉദയഭാനുവിനെതിരായ തെളിവുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട കോടതി അറസ്റ്റ് തടയുകയും ചെയ്തു. ശക്തമായ തെളിവുണ്ടെങ്കിലേ അറസ്റ്റ് ചെയ്യാവൂ എന്ന് ആവശ്യപ്പെട്ട കോടതി ഫോണ്‍ സംഭാഷണം അറസ്റ്റിന് പര്യാപ്തമായ തെളിവല്ലെന്നും ഇടക്കാല ഉത്തരവില്‍ വിധിച്ചു.

ഈ ഉത്തരവോടെ  കേസ് അന്വേഷണം നിലച്ച അവസ്ഥയിലായെന്നാണ് രാജീവിന്റെ അമ്മ ആരോപിക്കുന്നത്. അഡ്വ. ഉദയഭാനുവിനെതിരായ അന്വേഷണത്തിന് ഹൈക്കോടതിയുടെ ഈ ഇടക്കാല ഉത്തരവ് തടസ്സമാകുന്നു. പ്രതി സാധാരണക്കാരനായിരുന്നെങ്കില്‍ നിയമം മറ്റൊരു വഴിക്കായിരുന്നേനെ.
അറസ്റ്റ് തടഞ്ഞതോടെ തെളിവ് നശിപ്പിക്കാന്‍ സാവകാശം ലഭിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
'ഇത്തരം സങ്കുചിത മനോഭാവങ്ങളെ വച്ചുപൊറുപ്പിക്കാൻ സർക്കാർ തയ്യാറല്ല, വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ല'; വി ശിവൻകുട്ടി