ജാതീയമായി അധിക്ഷേപിച്ചു; കേരള സർവ്വകലാശാലയിൽ വിസിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

By Web DeskFirst Published Apr 2, 2017, 1:07 PM IST
Highlights

തിരുവനന്തപുരം: കേരള സർവ്വകലാശാല വൈസ് ചാൻസലർ ഡോ. പി കെ രാധാകൃഷ്ണനെതിരെ മുഖ്യമന്ത്രിക്ക് പരാതി. പിന്നാക്ക വിഭാഗക്കാരായ തങ്ങളെ വിസി അവഹേളിക്കുന്നു എന്നുകാട്ടി സിൻഡിക്കേറ്റിലെ രണ്ട് അംഗങ്ങളാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. 

സിണ്ടിക്കേറ്റ് യോഗത്തിലും പുറത്തും വച്ച് വിസി നിരന്തരം അവഹേളിക്കുന്നുവെന്നാണ് പരാതി. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് മുൻകൂട്ടി അനുവാദം വാങ്ങിയിട്ടും മുറിയിൽ നിന്ന് ഇറക്കിവിട്ടതായും സിണ്ടിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു. ഡോക്ടർ പികെ രാധാമണി, കെ മാണിക്കരാജ് എന്നിവരാണ് മുഖ്യമന്ത്രിയെ സമീപിച്ചത്. 

സർവ്വകലാശാല കലോത്സവത്തിനുള്ള ഫണ്ട് നൽകാത്തതിൽ വിസിക്കെതിരെ സിണ്ടിക്കേറ്റിലെ ഇടത്-വലത് അംഗങ്ങൾ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കുള്ള പരാതി. ഇടത് സിണ്ടിക്കേറ്റ് അംഗം എഎ റഹീം വധഭീഷണി മുഴക്കിയെന്ന് കാണിച്ച് വിസി ഡിജിപിക്കും ഗവർണ്ണർക്കും പരാതി നൽകിയിട്ടുണ്ട്. 

click me!