
കൊല്ലം: നിയമസഭാ വളപ്പിനുള്ളിൽ വച്ച് മോശമായി സംസാരിച്ച പി.സി.ജോർജിനെതിരെ നിയമ നടപടിയെടുക്കുമെന്ന് ട്രാൻസ്‍ജെൻഡർ ശ്യാമ. സ്പീക്കർക്കും പരാതി നൽകും. സാമൂഹ്യനീതി വകുപ്പിന്റെ ഒരു പരിപാടിക്ക് മന്ത്രി കെ.കെ.ശൈലജയെ ക്ഷണിക്കാൻ എത്തിയപ്പോൾ പി.സി.ജോർജ് അപമാനിച്ചെന്നാണ് ശ്യാമയുടെ പരാതി.
വര്‍ഷങ്ങള്‍ മുൻപ് പിസി ജോര്‍ജ്ജിനെ ഒരു റിയാലിറ്റി ഷോയില്‍ കണ്ട പരിചയമാണ്.തിങ്കാളാഴ്ച നിയമസഭ അങ്കണത്തില്‍ ചിരിച്ച് കൊണ്ട് അടുത്ത വന്ന പിസി ജോര്‍ജ്ജ് വളരെ മോശമായാണ് സംസാരിച്ചതെന്ന് ശ്യാമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാൻസ്ജെൻഡറാണെന്ന് അറിയിച്ചപ്പോള്‍ എന്തിനാണ് ഇങ്ങനെ വേഷം കെട്ടുന്നതെന്ന ചോദ്യമാണുണ്ടായത്.
നിയമസഭയ്ക്കുള്ളിൽ വച്ച് ട്രാൻസ്ജെൻഡർ വ്യക്തിയോട് മോശമായി പെരുമാറുന്ന ഒരു ജനപ്രതിനിധിക്ക് സ്വന്തം മണ്ഡലത്തിൽ ഉള്ള ട്രാൻസ്ജൻഡർ സമൂഹത്തിനോടും ഇതേ കാഴ്പ്പാടായിരിക്കുമെന്നും ശ്യാമ പറയുന്നു.ട്രാൻസ്ജെൻഡര്‍ സമൂഹവും പിസി ജോര്‍ജ്ജിന്‍റെ അധിക്ഷേപത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.സാമൂഹ്യ നീതീ വകുപ്പിലെ ട്രാൻജൻഡേഴ്സ് സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ് ശ്യാമ.എന്നാല്‍ ശ്യാമയെ അവഹേളിച്ചിട്ടില്ലെന്നാണ് പിസി ജോര്‍ജ്ജിന്‍റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam