ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ പോക്സോ കേസ്: പരാതിക്കാരിക്ക് വധഭീഷണി, വീട്ടില്‍ കയറി ആക്രമിച്ചതായും പെണ്‍കുട്ടി

By Web TeamFirst Published Feb 7, 2019, 1:34 AM IST
Highlights

പരാതിക്കാരിയുടെ വീട്ടിൽക്കയറി പ്രതികളുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയെന്നും പോലീസ് ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് പെൺകുട്ടി കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകി. ഈ കേസിൽ പോക്സോ ചുമത്തിയതായിരുന്നു മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേക്ക് നയിച്ചത്.

തിരുവനന്തപുരം: ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോക്സോ പ്രകാരം പരാതി നൽകിയ പെണ്‍കുട്ടിക്കെതിരെ വധ ഭീഷണി. പരാതിക്കാരിയുടെ വീട്ടിൽക്കയറി പ്രതികളുടെ ബന്ധുക്കള്‍ ആക്രമണം നടത്തിയെന്നും പോലീസ് ഒത്തുകളിക്കുകയാണെന്നും ആരോപിച്ച് പെൺകുട്ടി കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകി. ഈ കേസിൽ പോക്സോ ചുമത്തിയതായിരുന്നു മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ആക്രമണത്തിലേക്ക് നയിച്ചത്.

പിന്നാലെ നടന്ന് ശല്യം ചെയ്യുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ആക്കുളം ഈ റോഡ് കോളനി സ്വദേശിയായ രണ്ടു യുവാക്കളെ മെഡിക്കൽ കോളജ് പൊലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. ഈ പ്രതികളെ കാണാനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞതാണ് സ്റ്റേഷൻ ആക്രണത്തിന് കാരണമായത്. 

കേസിലെ പ്രതികളുടെ ബന്ധുക്കളാണ് നിരന്തരമായി വധഭീഷണമുഴക്കുന്നതെന്ന് കമ്മീഷണർക്കും വനിതാ കമ്മീഷനും നൽകിയ പരാതിയിൽ പെണ്‍കുട്ടി പറയുന്നത്. സാക്ഷി പറഞ്ഞ സ്ത്രീയെ അക്രമിച്ച്, പരാതി പൊലീസ് നിർബന്ധിച്ച് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരി ആരോപിക്കുന്നു. സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികളെ പിടികൂടാൻ എസ്പി ചൈത്ര തെരേസ ജോണ്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയത് വിവാദമായിരുന്നു. 

click me!