'യൂബര്‍ ഈറ്റ്‌സ്' ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; കിട്ടിയത്...

By Web TeamFirst Published Dec 12, 2018, 2:09 PM IST
Highlights

'ഓര്‍ഡര്‍ ചെയ്ത പ്രകാരം ഭക്ഷണമെത്തിയപ്പോള്‍ ഞാന്‍ ചെന്നു. എനിക്ക് പാക്കറ്റ് കൈമാറിയതും ഭക്ഷണം കൊണ്ടുതന്നയാള്‍ ഓടിപ്പോയി. ഇതെന്തൊരു വിചിത്രസംഭവമാണെന്ന് ഞാനോര്‍ക്കുകയും ചെയ്തു. മുറിയില്‍ ചെന്ന് പാക്കറ്റ് തുറന്നതും ഞാന്‍ ഞെട്ടിപ്പോയി'

ഫ്‌ളോറിഡ: 'യൂബര്‍ ഈറ്റ്‌സ്' ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് ഭക്ഷണത്തോടൊപ്പം മുഷിഞ്ഞ അടിവസ്ത്രവും ലഭിച്ചതായി പരാതി. ഫ്‌ളോറിഡയില്‍ നടന്ന സംഭവമെന്ന് കാണിച്ച് 'ഫോക്‌സ് ന്യൂസ്' ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

ഫ്‌ളോറിഡയിലെ മിയാമിയില്‍ നിന്ന് ലിയോ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു ജാപ്പനീസ് ഹോട്ടലില്‍ നിന്നാണ് താന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തതെന്ന് ഇയാള്‍ പറയുന്നു. തുടര്‍ന്ന് നടന്നത് ലിയോ പറയുന്നു. 

'ഓര്‍ഡര്‍ ചെയ്ത പ്രകാരം ഭക്ഷണമെത്തിയപ്പോള്‍ ഞാന്‍ ചെന്നു. എനിക്ക് പാക്കറ്റ് കൈമാറിയതും ഭക്ഷണം കൊണ്ടുതന്നയാള്‍ ഓടിപ്പോയി. ഇതെന്തൊരു വിചിത്രസംഭവമാണെന്ന് ഞാനോര്‍ക്കുകയും ചെയ്തു. മുറിയില്‍ ചെന്ന് പാക്കറ്റ് തുറന്നതും ഞാന്‍ ഞെട്ടിപ്പോയി. തുടയ്‌ക്കൊപ്പമെത്തുന്ന ഒരു അടിവസ്ത്രമായിരുന്നു അതില്‍. അതും മലത്തിന്റെ നിറമുള്ള എന്തോ ഒന്ന് അതില്‍ പുരണ്ടിരുന്നു'- ലിയോ പറയുന്നു. 

തുടര്‍ന്ന് ഉടന്‍ തന്നെ ലിയോ ഹോട്ടലിലും പൊലീസിലും വിളിച്ച് പരാതിപ്പെട്ടു. ഗുരുതരമായ പ്രശ്‌നമാണെന്നും ഇതെങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചുവരികയാണെന്നും 'യൂബര്‍ ഈറ്റ്‌സ്' പ്രതിനിധികള്‍ അറിയിച്ചു. ഭക്ഷണത്തിനായി ഇയാള്‍ അടച്ച പണം മുഴുവന്‍ തിരികെ നല്‍കിയിട്ടുണ്ട്. 

'സൊമാറ്റോ'യ്‌ക്കെതിരെ പരാതി വന്ന് മണിക്കൂറുകള്‍ക്കകമാണ് 'യൂബര്‍ ഈറ്റ്‌സി'നെതിരെയും ഇപ്പോള്‍ പരാതി വന്നിരിക്കുന്നത്. വിരണം നടത്താന്‍ ഹോട്ടലില്‍ നിന്നെടുത്ത ഭക്ഷണം വഴിയില്‍ വച്ച് കഴിക്കുന്ന 'സൊമാറ്റോ ഡെലിവറി'ക്കാരന്റെ വീഡിയോ ആയിരുന്നു ഇന്നലെ പുറത്തുവന്നിരുന്നത്.

click me!