
കൊച്ചി: ശബരിമലയിലെ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
മഴ നനയാതെ കയറി നിന്ന് ഭക്തരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവം സിറ്റിംഗ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണം. ഭക്തന്മാരെ അടിച്ചമർത്തുന്നതിനോട് യോജിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിയിലേക്കുള്ള റിക്രൂട്ട്മെന്റാണോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam