വോട്ടെടുപ്പ്; ബഹളം, അക്രമം,  തമിഴ്‌നാട് സഭയില്‍ നടന്നത്

Published : Feb 18, 2017, 07:08 AM ISTUpdated : Oct 04, 2018, 07:24 PM IST
വോട്ടെടുപ്പ്; ബഹളം, അക്രമം,  തമിഴ്‌നാട് സഭയില്‍ നടന്നത്

Synopsis

നേരത്തെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹത്തെ ഘെരാവോ ചെയ്തു. ഒരു ഡിഎം.കെ അംഗം സ്പീക്കറുടെ കസേരയില്‍ കയറിയിരുന്നു. ശേഷം കസേരകളും മേശയും തകര്‍ത്തു. മൈക്രോഫോണ്‍ എടുത്തെറിഞ്ഞു. അതിനിടെ, പൊലീസ് സഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചു. ഇതിനെ തുടര്‍ന്ന് സ്പീക്കറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പുറത്തുകൊണ്ടുപോവുകയായിരുന്നു. സഭ ഒരു മണിവരെ നിര്‍ത്തിവെക്കുകയും ചെയ്തു. 

തുടര്‍ന്ന് ഒരു മണിക്ക് സഭ വീണ്ടും ചേര്‍ന്നു. തന്നെ ഡിഎംക അംഗങ്ങള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി സ്പീക്കര്‍ സഭയോട് പറഞ്ഞു. അക്രമം നടത്തിയ ഡിഎംകെ അംഗങ്ങളെ പുറത്ത്ാക്കിയ ശേഷം വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിഎംകെ. അംഗങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ചെറുത്തുനിന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും എം.എല്‍.എമാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതിനിടെ, വോട്ടെടടുപ്പ് വീണ്ടും നടത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതിനെ തുടര്‍ന്നാണ് മൂന്ന് മണി വരെ സഭ വീണ്ടും നിര്‍ത്തിവെച്ചത്. 

സുപ്രധാനമായ വിശ്വാസ വോട്ടെടുപ്പിനായി 11 മണിക്കാണ് സഭ ചേര്‍ന്നത്. മുഖ്യമന്ത്രി പളനി സ്വാമി തുടര്‍ന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചു. 'ഈ സര്‍ക്കാര്‍ ഇവിടത്തെ എം.എല്‍എമാരില്‍നിന്നു വിശ്വാസം തേടുന്നു എന്ന ഒറ്റവരി പ്രമേയമാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് വോട്ടെടുപ്പ് തുടങ്ങാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി. 

38 അംഗങ്ങള്‍ വീതമുള്ള ആറു ബ്ലോക്കുകളിലായാണ് സഭാംഗങ്ങള്‍ ഇരുന്നിരുന്നത്. ഇവരുടെ വോട്ടുകള്‍ കൃത്യമായി എടുക്കാന്‍ ആറു ബോക്‌സുകളുണ്ട്. ഓരോ ബോക്‌സിലും ഓരോ നിയമസഭാ സെക്രട്ടറിമാര്‍. വിശ്വാസപ്രമേയത്തെ അനുകൂലിക്കുന്നവര്‍ എണീറ്റ് നില്‍ക്കണമെന്ന് ഓരോ ബ്ലോക്കുകളോടും സ്പീക്കര്‍ ആവശ്യപ്പെടും. ആര് അനുകൂലിക്കുന്നു, എതിര്‍ക്കുന്നു, വിട്ടു നില്‍ക്കുന്നു എന്നീ വിവരങ്ങള്‍ സെക്രട്ടറിമാര്‍ എണ്ണിയെടുക്കും. ഇവര്‍ ഈ വിവരം സ്പീക്കര്‍ക്ക് കൈമാറും. ഇതായിരുന്നു രീതി. 

എന്നാല്‍, തുടക്കത്തില്‍ തന്നെ ഡിഎംകെ നേതാവ് എം കരുണാനിധി എഴുന്നേറ്റ് നിന്ന് രഹസ്യ വോട്ടെുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. പനീര്‍ സെല്‍വത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ശശികല പക്ഷത്തെ പ്രമുഖനായ സ്പീക്കര്‍ ഇതിന് അനുവദിച്ചില്ല. അദ്ദേഹം വോട്ടെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ബ്‌ളോക്ക് പളനി സ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. അതിനിടെ, പ്രതിക്ഷ അംഗങ്ങള്‍ ബഹളം ആരംഭിച്ചു. തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തി വെച്ചു. അതിനു ശേഷം പളനി സ്വാമിക്ക് പ്രസംഗിക്കാന്‍ അനുവാദം നല്‍കി. രഹസ്യ വോട്ടെടുപ്പ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കര്‍ ഇത് അനുവദിച്ചില്ല. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് അംഗങ്ങളും രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ടുവെങ്കിലും സ്പീക്കര്‍ അതു വകവെയ്ക്കാതെ വോട്ടെടുപ്പ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. 

ഇതിനെ തുടര്‍ന്നാണ് വീണ്ടും ബഹളമുണ്ടായത്. തുടര്‍ന്ന്, നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറെ ഘെരാവോ ചെയ്തു. സ്പീക്കറുടെ കസേരകളും മേശയും തകര്‍ത്തു. സ്പീക്കറെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്നാണ് പൊലീസ് സഭയ്ക്ക് അകത്തേക്ക് കയറിയത്. അതിനിടെയാണ് സഭ ഒരു മണി വരെ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചത്.  

തുടര്‍ന്ന് ഒരു മണിക്ക് സഭ വീണ്ടും ചേര്‍ന്നു. തന്നെ ഡിഎംക അംഗങ്ങള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി സ്പീക്കര്‍ സഭയോട് പറഞ്ഞു. അക്രമം നടത്തിയ ഡിഎംകെ അംഗങ്ങളെ പുറത്ത്ാക്കിയ ശേഷം വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിഎംകെ. അംഗങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ചെറുത്തുനിന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും എം.എല്‍.എമാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതിനിടെ, വോട്ടെടടുപ്പ് വീണ്ടും നടത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതിനെ തുടര്‍ന്നാണ് മൂന്ന് മണി വരെ സഭ വീണ്ടും നിര്‍ത്തിവെച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

കൊടുങ്ങല്ലൂർ സ്പെഷ്യൽ സ്കൂൾ അന്തേവാസി ശ്രീനാഥിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; സംഭവത്തിൽ കെയർടേക്കറെ പൊലീസ് അറസ്റ്റ് ചെയ്തു
'ഭാര്യയുടെ കയ്യിൽ നിന്നും താടിയിൽ തട്ടുകിട്ടിയത് സുഖപ്പെട്ട് വരുന്നതേയുള്ളൂ, മോശം പെരുമാറ്റം', ഫ്രഞ്ച് പ്രസിഡന്‍റിനെ പരിഹസിച്ച് ട്രംപ്