30 മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം

Web Desk |  
Published : May 19, 2018, 06:25 PM ISTUpdated : Jun 29, 2018, 04:24 PM IST
30 മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം

Synopsis

മന്ത്രിസഭയില്‍ രണ്ട് മലയാളികളുമുണ്ട്.

ബംഗളുരു: യെദ്യൂരപ്പയുടെ നാടകീയമായ രാജിക്ക് ശേഷം 30 മന്ത്രിമാരുടെ പട്ടിക തയ്യാറാക്കി കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം. കോണ്‍ഗ്രസിന്‍റെ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയില്‍ രണ്ട് മലയാളികളുമുണ്ട്. 

യു.ടി. ഖാദറും കെ.ജെ ജോര്‍ജ്ജുമാണ് മന്ത്രിസഭയിലുളള രണ്ട് മലയാളികള്‍. സിദ്ധരാമയ്യയെ തോല്‍പ്പിച്ച ജി.ടി ദേവഗൗഡയ്ക്ക് മന്ത്രിസ്ഥാനം ലഭിക്കും. റോഷന്‍ ബെയ്ഗും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്കും പട്ടികയില്‍‌ ഉണ്ടെന്നാണ് സൂചന. അതേസമയം, സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണം കാത്ത് കുമാരസ്വാമി, സത്യപ്രതിജ്ഞ മറ്റന്നാള്‍ കാണുമെന്നും സൂചനയുണ്ട്. 

രണ്ടുദിവസം മാത്രം മുഖ്യമന്ത്രി കസേരയിലിരുന്ന അപൂര്‍വ ചരിത്രം ബാക്കിയാക്കിയാണ് വിശ്വാസവോട്ട് തേടാതെ ബി.എസ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞത്. 20 മിനിറ്റ് വികാരത്രീവമായ പ്രസംഗത്തിനൊടുവില്‍ കര്‍ണാടക രാഷ്ട്രീയനാടകത്തിന്‍റെ പുതിയ വഴിത്തിരിവായി യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു. 55 മണിക്കൂറുകള്‍ മാത്രമാണ് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാനായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ